വിശപ്പറിയാതെ യോഗി..! ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം റൊ​ട്ടി​യും ഉ​പ്പും
Friday, August 23, 2019 10:41 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണം ഗോ​ത​മ്പ് അ​ട​യും (റൊ​ട്ടി) ഉ​പ്പും. രാ​ജ്യ​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണി​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ മി​സാ​ർ​പു​ർ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ് ഗോ​ത​മ്പ് അ​ട ഉ​പ്പും മു​ക്കി​ത്തി​ന്നേ​ണ്ടി​വ​രു​ന്ന​ത്. ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ റൊ​ട്ടി​യും ഉ​പ്പും ക​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഇ​തി​ന​കം വി​വാ​ദ​മാ​യി. പ്ര​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

സ്കൂ​ളി​ലെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണെ​ന്ന് കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. ചി​ല​പ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് റൊ​ട്ടി​യും ഉ​പ്പു​മാ​ണ് ന​ൽ​കു​ന്ന​ത്. ചി​ല​പ്പോ​ൾ ഉ​പ്പും ചോ​റും ന​ൽ​കും. അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് പാ​ല് ന​ൽ​കാ​റു​ള്ള​ത്. ഏ​ത്ത​പ്പ​ഴം ഒ​രി​ക്ക​ലും ന​ൽ​കി​യി​ട്ടി​ല്ല. ഒ​രു വ​ർ​ഷ​മാ​യി ഇ​തു​പോ​ലെ​യാ​ണ് സാ​ഹ​ച​ര്യ​ങ്ങ​ളെ​ന്നും മാ​താ​പി​താ​ക്ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് പ​റ​ഞ്ഞു.

ഇ​തു സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ട് സ​ത്യ​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചു. സ്കൂ​ളി​ന്‍റെ സ്കൂ​ളി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​നും പ​ഞ്ചാ​യ​ത്ത് സൂ​പ്പ​ർ​വൈ​സ​റു​മാ​ണ് പ്ര​ഥ​മ​ദൃ​ഷ്ട്യാ ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ. ഇ​രു​വ​രേ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഉ​ന്ന​ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നു​രാ​ഗ് പ​ട്ടേ​ൽ അ​റി​യി​ച്ചു.

2018 ഡി​സം​ബ​ർ വ​രെ സം​സ്ഥാ​ന​ത്താ​കെ 1.5 ല​ക്ഷ​ത്തി​ല​ധി​കം പ്രൈ​മ​റി, മി​ഡി​ൽ സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് യു​പി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി ഒ​രു കോ​ടി​യി​ലേ​റെ കു​ട്ടി​ക​ളാ​ണു​ള്ള​തെ​ന്നും സ​ർ​ക്കാ​ർ പ​റ​യു​ന്നു. ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ഷ​ക സ​മൃ​ദ്ധ​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണം അ​ർ​ഹ​ത​യു​ള്ള ഓ​രോ വി​ദ്യാ​ർ​ഥി യു​ടേ​യും അ​ടി​സ്ഥാ​ന​പ​ര​വും നി​യ​മ​പ​ര​വു​മാ​യ അ​വ​കാ​ശ​മാ​മെ​ന്നും പ​ദ്ധ​തി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.