ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം ആ​വേ​ശം അ​തി​രു​ക​ട​ന്നു; സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ൽ വി​മ​ർ​ശ​നം
Friday, August 23, 2019 10:53 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​ന് ഇ​നി ആ​വേ​ശം വേ​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി. സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത തി​ൽ ഗു​രു​ത​ര വീ​ഴ്ച ഉ​ണ്ടാ​യി. ഇ​നി ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​ക​ണം. ക്ഷേ​ത്ര​കാ​ര്യ​ങ്ങ​ളി​ൽ സി ​പി​എം അം​ഗ​ങ്ങ​ളും നേ​താ​ക്ക​ളും കൂ​ടു​ത​ൽ ഇ​ട​പെ​ട​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട റി​യേ​റ്റി​ലും സം​സ്ഥാ​ന സ​മി​തി​യി​ലും ഉ​യ​ർ​ന്നു.

വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം മാ​നി​ക്ക​ണ​മെ​ന്ന നി‍​ർ​ദേ​ശം സം​സ്ഥാ​ന​ത്ത​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളി​ലെ​ത്തി​ക്കും. ആ​ളു​ക​ൾ​ക്കി​ട​യി​ലി​റ​ങ്ങി നേ​താ ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ്ര​വ​ർ​ത്തി​ക്ക​ണം. വി​ശ്വാ​സി​ക​ളെ​യും പാ​ർ​ട്ടി​യ്ക്ക് ഒ​പ്പം നി​ർ​ത്ത​ണം. അ​തി​നാ​യി പ്രാ​ദേ​ശി​ക ക്ഷേ​ത്ര ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ സ​ജീ വ​മാ​ക​ണ​മെ​ന്നും സി​പി​എ​മ്മി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നു. നി​ല​വി​ൽ ക​ണ്ണൂ​രി​ല​ട​ക്ക​മു​ള്ള​ത് പോ​ലെ, പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ വി​ശ്വാ​സി​ക​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കാ​ൻ ക്ഷേ​ത്ര​സ​മി​തി​ക​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ അം​ഗ​ങ്ങ​ളാ​കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

വി​വാ​ദ നി​ല​പാ​ടു​ക​ളി​ൽ പാ​ർ​ട്ടി​യ്ക്ക് എ​തി​രാ​യി പ​ര​സ്യ​മാ​യി നി​ല​പാ​ട് സ്വീ​ക​രി​ക്ക​രു​ത്. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഈ ​നി​ല​പാ​ട് മാ​റ്റ​വും മ​യ​പ്പെ​ടു ത്ത​ലും, തെ​റ്റു​തി​രു​ത്ത​ൽ രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മോ എ​ന്ന​താ​ണ് ഏ​വ​രും ഉ​റ്റു നോ​ക്കു​ന്ന​ത്. സി​പി​എം മ​ന്ത്രി​മാ​ർ​ക്കെ​തി​രെ സ​മി​തി​യി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. പ്ര​വ​ർ​ത്ത​ർ​ക്ക് പ​ല​പ്പോ​ഴും സി​പി​എം മ​ന്ത്രി​മാ​രെ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടാ​ൽ ചി​ല മ​ന്ത്രി​മാ​ർ ഒ​ഴി​ഞ്ഞ് പോ​കു​ന്നു​വെ​ന്നും സം​സ്ഥാ​ന സ​മി തി​യി​ൽ ആ​രോ​പ​ണ​മു​യ​ർ​ന്നു. ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ ശു​പാ​ർ​ശ​ക​ൾ പ​ല​പ്പോ​ഴും ത​ഴ​യു​ന്ന​താ​യും സ​മി​തി നി​രീ​ക്ഷി​ച്ചു. മ​ന്ത്രി​മാ​ർ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ കേ​ൾ​ക്ക​ണ​മെ​ന്ന് സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

എം​.ജെ ശ്രീ​ജി​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.