രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ട്ട​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ
Friday, August 23, 2019 6:15 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ​ലി​യ സാ​മ്പ​ത്തി​ക മാ​ന്ദ്യ​മു​ണ്ടെ​ന്ന നീ​തി ആ​യോ​ഗ് വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ട്ട​താ​ണ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ നി​ര​ക്ക് മെ​ച്ച​പ്പെ​ട്ട​താ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ നി​ര​ക്ക് താ​ഴേ​ക്കാ​ണ് എ​ന്ന​താ​ണ് വാ​സ്ത​വം- ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് എ​ല്ലാ മേ​ഖ​ല​ക​ളി​ലും സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ കേ​ന്ദ്രം കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും ജി​എ​സ്ടി നി​ര​ക്കു​ക​ള്‍ ല​ളി​ത​മാ​ക്കു​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജി​എ​സ്ടി റീ​ഫ​ണ്ട് വൈ​കി​ക്കി​ല്ല. ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ കൊ​ണ്ടു​വ​ന്നി​രു​ന്ന സൂ​പ്പ​ര്‍ റി​ച്ച് ടാ​ക്‌​സി​ല്‍​നി​ന്ന് വി​ദേ​ശ നി​ക്ഷേ​പ​ക​രെ ഒ​ഴി​വാ​ക്കി​യ​താ​യും നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു. ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ കൂ​ടു​ത​ല്‍ സു​താ​ര്യ​മാ​ക്കും. സി​എ​സ്ആ​ര്‍ വ​യ​ലേ​ഷ​ന്‍ ക്രി​മി​ന​ല്‍ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കി​ല്ല. സം​രം​ഭ​ക​ര്‍​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​പ​ദ്ര​വം ഉ​ണ്ടാ​കി​ല്ല. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കേ​ന്ദ്രീ​കൃ​ത രീ​തി​യി​ലാ​ക്കും. എ​ല്ലാ ഉ​ത്ത​ര​വു​ക​ളും നോ​ട്ടീ​സു​ക​ളും ഒ​രു കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​യി​രി​ക്കും ഉ​ണ്ടാ​വു​ക തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ളും ധ​ന​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു. ബാ​ങ്കു​ക​ളു​ടെ പ​ലി​ശ നി​ര​ക്കി​ൽ കു​റ​വ് വ​രു​ത്തു​മെ​ന്ന് പ​റ​ഞ്ഞ അ​വ​ർ ഭ​വ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കി​ൽ കു​റ​വ് വ​രു​ത്തു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ, രാ​ജ്യ​ത്ത് വ​ലി​യ സാ​മ്പ​ത്തി​ക മാ​ന്ദ്യ​മു​ണ്ടെ​ന്നും ക​ഴി​ഞ്ഞ 70 വ​ർ​ഷ​ത്തി​നി​ടെ അ​ഭി​മു​ഖീ​ക​രി​ക്കാ​ത്ത അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ നേ​രി​ടു​ന്ന​തെ​ന്നും നീ​തി ആ​യോ​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.