തു​ഷാ​റി​നാ​യു​ള്ള ക​ത്ത്; മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യീ​ക​രി​ച്ച് കോ​ടി​യേ​രി
Friday, August 23, 2019 6:56 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ക്ക് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദേ​ശ കാ​ര്യ​മ​ന്ത്രി​ക്ക് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ച സം​ഭ​വ​ത്തെ ന്യാ​യീ​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. തു​ഷാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത് മാ​നു​ഷി​ക ഇ​ട​പെ​ട​ൽ മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ കോ​ടി​യേ​രി വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ, തു​ഷാ​ർ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട​തി​നെ പ​രി​ഹ​സി​ച്ചും വി​മ​ർ​ശി​ച്ചും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ബി​ജെ​പി നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.