ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ നി​ഷാ ജോ​സ് കെ. ​മാ​ണി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ജോ​സ​ഫ്
Friday, August 23, 2019 7:05 PM IST
കോ​ട്ട​യം: പാ​ലാ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ആ​രെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ർ​ത്തി​യാ​ലും പി​ന്തു​ണ​യ്ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്(​എം) വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. സ്ഥാ​നാ​ർ​ഥി​യെ പാ​ർ​ട്ടി കൂ​ടി​യാ​ലോ​ചി​ച്ചാ​ണു തീ​രു​മാ​നി​ക്കു​ക. നി​ഷാ ജോ​സ് കെ. ​മാ​ണി ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​യാ​ണെ​ങ്കി​ൽ അ​വ​രെ പി​ന്തു​ണ​യ്ക്കും- ജോ​സ​ഫ് പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സി​ൽ സ​മ​യ​വാ​യം ഉ​ണ്ടാ​ക്കു​ക​യ​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യം. എ​ന്നാ​ൽ പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന ലം​ഘി​ച്ച് മൂ​ന്നു മി​നി​റ്റ് കൊ​ണ്ടാ​ണു ചെ​യ​ർ​മാ​നെ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ പാ​ർ​ട്ടി​ക്കു ബാ​ധ്യ​ത​യാ​ണെ​ന്നും ജോ​സ​ഫ് തു​റ​ന്ന​ടി​ച്ചു.

വി​പ്പു ന​ൽ​കാ​നു​ള്ള അ​ധി​കാ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രി​ൽ നി​ന്നു എ​ടു​ത്തു ക​ള​ഞ്ഞ​തി​നെ​യും ജോ​സ​ഫ് വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.