സി​ന്ധു ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ സെ​മി​യി​ൽ
Friday, August 23, 2019 7:54 PM IST
ബാ​സ​ൽ: പി.​വി. സി​ന്ധു ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് സെ​മി ഫെ​ന​ലി​ൽ ക​ട​ന്നു‍. ക്വാ​ര്‍​ട്ട​റി​ല്‍ ലോ​ക ര​ണ്ടാം ന​മ്പ​ര്‍ താ​ര​വും ര​ണ്ടാം സീ​ഡു​മാ​യ ചൈ​നീ​സ് താ​യ്‌​പെ​യു​ടെ താ​യ് സു ​യിം​ഗി​നെ തോ​ൽ​പി​ച്ചാ​ണ് അ​ഞ്ചാം സീ​ഡാ​യ സി​ന്ധു സെ​മി​യി​ലേ​ക്ക് ക​ട​ന്ന​ത്.

ഒ​രു മ​ണി​ക്കൂ​റും 11 മി​നി​റ്റും നീ​ണ്ടു നി​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് സി​ന്ധു യിം​ഗി​നെ തോ​ൽ​പി​ച്ച​ത്. ആ​ദ്യ ഗെ​യിം 12- 21ന ​ന​ഷ്ട​പ്പെ​ട്ട ശേ​ഷ​മാ​ണ് സി​ന്ധു മ​ത്സ​ര​ത്തി​ലേ​ക്ക് വ​ൻ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. താ​യ് സു ​യിം​ഗി​നെ​തി​രേ സി​ന്ധു​വി​ന്‍റെ നാ​ലാം ജ​യ​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.