സാ​യ് പ്ര​ണീ​തും ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ സെ​മി​യി​ൽ
Friday, August 23, 2019 11:45 PM IST
ബാ​സ​ല്‍: പി.​വി സി​ന്ധു​വി​ന് പി​ന്നാ​ലെ സാ​യ് പ്ര​ണീ​തും ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് സെ​മി​യി​ല് ക​ട​ന്നു‍. ലോ​ക നാ​ലാം റാ​ങ്കു​കാ​ര​ന്‍ ഇ​ന്തോ​നേ​ഷ്യ​യു​ടെ ജൊ​നാ​ഥാ​ന്‍ ക്രി​സ്റ്റി​യെ അ​ട്ടി​മ​റി​ച്ചാ​ണ് 16-ാം സീ​ഡാ​യ പ്ര​ണീ​ത് സെ​മി​യി​ലേ​ക്ക് കു​തി​ച്ച​ത്. സാ​യ് പ്ര​ണീ​തി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ് സെ​മി ഫൈ​ന​ലാ​ണി​ത്.

51 മി​നി​റ്റി​നു​ള്ളി​ൽ സാ​യ് പ്ര​ണീ​ത് വി​ജ​യം ക​ണ്ടു. ആ​ദ്യ ഗെ​യി​മി​ൽ ക​ടു​ത്ത മ​ത്സ​രം നേ​രി​ടേ​ണ്ടി വ​ന്നെ​ങ്കി​ലും ര​ണ്ടാം ഗെ​യിം ഇ​ന്ത്യ​ൻ താ​രം അ​നാ​യാ​സം നേ​ടി. സ്കോ​ർ: 24-22, 21-14. സെ​മി​യി​ൽ ലോ​ക ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യ കെ​ന്‍റോ മൊ​മോ​ട്ട​യാ​ണ് സാ​യ് പ്ര​ണീ​തി​ന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.