ചീ​ഫ് ജ​സ്റ്റീ​സി​ന് സ​ന്ദേ​ശം അ​യ​ക്ക​രു​തെ​ന്ന് ജു​ഡീ​ഷ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി
Saturday, August 24, 2019 2:42 AM IST
അ​ല​ഹ​ബാ​ദ്: ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ മൊ​ബൈ​യി​ലി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ക്ക​രു​തെ​ന്ന് ജു​ഡീ​ഷ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഗോ​വി​ന്ദ് മ​ഥു​രി​ന്‍റെ മൊ​ബൈ​യി​ൽ ന​ന്പ​റി​ലേ​ക്ക് യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള സ​ന്ദേ​ശ​ങ്ങ​ളും അ​യ​ക്ക​രു​തെ​ന്ന് എ​ല്ലാ ജി​ല്ലാ ജ​ഡ്ജി​മാ​ർ​ക്കും ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ നി​ർ​ദേ​ശം ന​ൽ​കി.

ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് ചി​ല ജു​ഡീ​ഷ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത് അ​ദ്ദേ​ഹ​ത്തി​ന് ബു​ദ്ധി​മു​ട്ടാ​യെ​ന്നു​മാ​ണ് ര​ജി​സ്ട്രാ​ർ ജി​ല്ലാ ജ​ഡ്ജി​മാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്ന​ത്.

ചീ​ഫ് ജ​സ്റ്റീ​സ് ഇ​തി​ൽ ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.