മു​ഹ​മ്മ​ദ് റാ​ഫി ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്കു മ​ട​ങ്ങു​ന്നു; ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ
Saturday, August 24, 2019 7:50 AM IST
ചെ​ന്നൈ: മ​ല​യാ​ളി​താ​രം മു​ഹ​മ്മ​ദ് റാ​ഫി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്നു. ഐ​എ​സ്എ​ൽ ആ​റാം പ​തി​പ്പി​ൽ മു​പ്പ​ത്തേ​ഴു​കാ​ര​നാ​യ റാ​ഫി ബ്ലാ​സ്റ്റേ​ഴ്സി​ന് ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നാ​ണു വി​വ​രം. ഇ​തു സം​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച ത​ന്നെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കും.

റാ​ഫി ടീം ​വി​ട്ട​താ​യി ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൻ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്നു. അ​വ​സാ​ന ര​ണ്ട് സീ​സ​ണി​ലും ചെ​ന്നൈ​യി​നൊ​പ്പം റാ​ഫി​യു​ണ്ടാ​യി​രു​ന്നു. ഐ​എ​സ്എ​ൽ കി​രീ​ടം നേ​ടി​യ ചെ​ന്നൈ ടീ​മി​ന്‍റെ ഭാ​ഗ​മാ​കാ​നും റാ​ഫി​ക്കു ക​ഴി​ഞ്ഞു. എ​ന്നി​രു​ന്നാ​ലും ക​ഴി​ഞ്ഞ സീ​സ​ണി​ൽ ചെ​ന്നൈ​യ്ക്കു​വേ​ണ്ടി ഏ​ഴു മി​നി​റ്റ് മാ​ത്ര​മാ​ണ് റാ​ഫി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ സീ​സ​ണ്‍ അ​വ​സാ​നം മു​ത​ൽ റാ​ഫി​യു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ര​ണ്ട്, മൂ​ന്ന് സീ​സ​ണു​ക​ളി​ൽ റാ​ഫി ബ്ലാ​സ്റ്റേ​ഴ്സി​നു​വേ​ണ്ടി ക​ളി​ച്ചി​ട്ടു​ണ്ട്. 2016 ഫൈ​ന​ലി​ലേ​ത് ഉ​ൾ​പ്പെ​ടെ ആ​റു ഗോ​ളു​ക​ളും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.