വൈ​കി വ​ന്ന നീ​തി; 21 വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നു​ശേ​ഷം പ്ര​തി കു​റ്റ​വി​മു​ക്ത​ൻ
Saturday, August 24, 2019 8:17 AM IST
ക​ട്ട​ക്ക്: കൊ​ല​പാ​ത​ക​ക്കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന ആ​ളെ കോ​ട​തി വി​ട്ട​യ​ച്ചു. ഇ​തി​ൽ ഇ​ത്ര പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്നാ​ണു ചോ​ദ്യ​മെ​ങ്കി​ൽ പ്ര​ത്യേ​ക​ത​യു​ണ്ട്. കേ​സി​ൽ പ്ര​തി​യാ​യി 21 വ​ർ​ഷ​വും ഒ​ന്പ​തു മാ​സ​വു​മാ​ണ് ഇ​ദ്ദേ​ഹം ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ത്.

ഗ​ഞ്ചാം ജി​ല്ല​യി​ലെ ക​ന്ത​പ​ഡ സ്വ​ദേ​ശി​യാ​യ പ്ര​ധാ​നെ​യാ​ണ് ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി വെ​റു​തെ​വി​ട്ട​ത്. 1997 ന​വം​ബ​റി​ലാ​ണ് പ്ര​ധാ​ൻ ഒ​രു സ്ത്രീ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​കു​ന്ന​ത്. 1999 ഓ​ഗ​സ്റ്റി​ൽ ജി​ല്ലാ കോ​ട​തി പ്ര​ധാ​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു.

കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ ക​നാ​ലി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​ത് പ്ര​ധാ​ൻ മോ​ഷ്ടി​ച്ചെ​ന്നും പോ​ലീ​സ് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​കു​റ്റം വി​ചാ​ര​ണ കോ​ട​തി ത​ള്ളി.

വി​ധി​ക്കെ​തി​രേ പ്ര​ധാ​ൻ അ​പ്പീ​ൽ ന​ൽ​കി. ഇ​ത് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് അ​പ്പീ​ലി​ൽ ജ​ഡ്ജി​മാ​രാ​യ എ​സ്.​കെ. മി​ശ്ര, എ.​കെ. മി​ശ്ര എ​ന്നി​വ​ർ വാ​ദം​കേ​ൾ​ക്ക​ൽ അ​വ​സാ​നി​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച അ​പ്പീ​ലി​ൽ വി​ധി പ​റ​ഞ്ഞ കോ​ട​തി പ്ര​ധാ​നെ വെ​റു​തെ​വി​ട്ട​താ​യി വി​ധി​ച്ചു. വ്യ​ക്ത​മാ​യ തെ​ളി​വ് കൂ​ടാ​തെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തെ​ന്നും കൊ​ല​യ്ക്കു തെ​ളി​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ നി​രീ​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.