മ​ഹാ​രാ​ഷ്ട്ര​യി​ൽ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് ര​ണ്ട് പേ​ർ മ​രി​ച്ചു
Saturday, August 24, 2019 8:05 AM IST
ഭീ​വ​ണ്ടി: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭി​വ​ണ്ടി​യി​ൽ നാ​ല് നി​ല കെ​ട്ടി​ടം ത​ർ​ന്ന് ര​ണ്ട് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ടെ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ​ത്. സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കെ​ട്ടി​ട​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച രാ​ത്രി ത​ന്നെ 22 കു​ടും​ബ​ങ്ങ​ളെ ഇ​വി​ടെ​നി​ന്നും ഒ​ഴി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ല​ർ അ​വ​രു​ടെ സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ കെ​ട്ടി​ട​ത്തി​ൽ തി​രി​ച്ചെ​ത്തി​യെ​ന്നും ഇ​വ​രാ​ണ് അ​പ​ക​ട​ത്തി​നി​ര​യാ​യ​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി എ​ട്ട് വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്. എ​ൻ​ഡി​ആ​ർ​എ​ഫും അ​ഗ്നി​ശ​മ​ന​സേ​ന​യും സം​യു​ക്ത​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.