ഒ​ന്ന​ര​മ​ണി​ക്കൂ​ർ, 45 പ​ന്ത്, പൂ​ജ്യ​ത്തി​നു പു​റ​ത്ത്; അ​സാ​മാ​ന്യ പൂ​ജ്യ​ക്കാ​ര​നാ​യി ക​മ്മി​ൻ​സ്
Sunday, August 25, 2019 7:48 AM IST
നോ​ർ​ത്ത് സൗ​ണ്ട് (ആ​ന്‍റ്വി​ഗ): ഒ​ന്ന​ര​മ​ണി​ക്കൂ​ർ ക്രീ​സി​ൽ നി​ന്നി​ട്ടും ഒ​രു റ​ൺ​സു​പോ​ലും അ​ടി​ക്കാ​തെ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി ക​രീ​ബി​യ​ൻ താ​രം. ഇ​ന്ത്യ​ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ മി​ഗ്വേ​ല്‍ ക​മ്മി​ന്‍​സാ​ണ് വേ​റി​ട്ട റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ക​മ്മി​ൻ​സ് 95 മി​നി​റ്റ​നി​ടെ 45 പ​ന്തു​ക​ളാ​ണ് നേ​രി​ട്ട​ത്. ഒ​ടു​വി​ൽ ഏ​റ്റ​വും അ​വ​സാ​ന​ക്കാ​ര​നാ​യി ക​ളം​വി​ടു​ക​യും ചെ​യ്തു.

ഇ​ഴ​ച്ചി​ൽ‌ ഇ​ന്നിം​ഗ്സി​ൽ മു​ട്ട​യി​ട്ട​തി​ന്‍റെ റി​ക്കാ​ർ​ഡ് പ​ക്ഷെ ക​മ്മി​ൻ​സി​ന്‍റെ പേ​രി​ല​ല്ല. ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഗോ​ഫ് അ​ലോ​ട്ടാ​ണ് ഈ ​അ​പൂ​ർ​വ റി​ക്കാ​ർ​ഡ് ഇ​പ്പോ​ഴും സൂ​ക്ഷി​ക്കു​ന്ന​ത്. 1999 ൽ ​ഓ​ക്‌​ല​ൻ​ഡി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റി​ലാ​ണ് ഗോ​ഫ് റി​ക്കാ​ർ​ഡ് പൂ​ജ്യം സൃ​ഷ്ടി​ച്ച​ത്. 111 മി​നി​റ്റു​ക​ളാ​ണ് ഗോ​ഫ് ക്രീ​സി​ൽ ചെ​ല​വ​ഴി​ച്ച​ത്.

എ​ന്നാ​ൽ ക​മ്മി​ൻ​സി​ന്‍റെ തു​ഴ​ച്ചി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് മാ​ന്യ​മാ​യ സ്കോ​ർ ന​ൽ​കി. ക്യാ​പ്റ്റ​ൻ ജാ​സ​ൻ ഹോ​ൾ​ഡ​ർ​ക്കൊ​പ്പം ഒ​മ്പ​താം വി​ക്ക​റ്റി​ൽ 41 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി ക​മ്മി​ൻ​സ്. ക്യാ​പ്റ്റ​ൻ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ജ​ഡേ​ജ​യ്ക്കു വി​ക്ക​റ്റു ന​ൽ​കി ക​മ്മി​ൻ​സ് ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ചു.

ബാ​ര്‍​ബ​ഡോ​സു​കാ​ര​നാ​യ ക​മ്മി​ന്‍​സ് വ​ലം​കൈ​യ​ന്‍ ഫാ​സ്റ്റ് ബൗ​ള​റാ​ണ്. ബാ​റ്റ് ചെ​യ്യു​ന്ന​താ​ക​ട്ടെ, ഇ​ട​തു​കൈ ഉ​പ​യോ​ഗി​ച്ചും. 13 ടെ​സ്റ്റു​ക​ളി​ല്‍ നി​ന്നാ​യി ക​മ്മി​ന്‍​സ് 27 വി​ക്ക​റ്റു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ഈ ​മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 13 ഓ​വ​ര്‍ എ​റി​ഞ്ഞെ​ങ്കി​ലും വി​ക്ക​റ്റ് നേ​ടാ​നാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.