പാ​ക് രാ​ഷ്ട്രീ​യ​ത്തി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യം ബി.​എം. കു​ട്ടി അ​ന്ത​രി​ച്ചു
Sunday, August 25, 2019 9:36 AM IST
ക​റാ​ച്ചി: ഇ​ന്ത്യ-​പാ​ക് സ​മാ​ധാ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​വും പാ​ക്കി​സ്ഥാ​നി​ലെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നു​മാ​യ തി​രൂ​ര്‍ വൈ​ല​ത്തൂ​ര്‍ ചെ​ല​വി​ല്‍ സ്വ​ദേ​ശി ബി.​എം. കു​ട്ടി (89) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ക​റാ​ച്ചി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1930 ല്‍ ​തി​രൂ​രി​ല്‍ ജ​നി​ച്ച ബി.​എം. കു​ട്ടി ആ​റ് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി പാ​ക്കി​സ്ഥാ​നി​ലെ വി​വി​ധ രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

ഇ​ട​തു​പ​ക്ഷ ആ​ഭി​മു​ഖ്യ​മു​ള്ള പാ​ക്കി​സ്ഥാ​നി അ​വാ​മി ലീ​ഗ്, നാ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി, പാ​ക്കി​സ്ഥാ​ൻ നാ​ഷ​ണ​ൽ പാ​ർ​ട്ടി എ​ന്നി​വ​യി​ൽ ബി.​എം. കു​ട്ടി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​ൻ ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളു​മാ​ണ് അ​ദ്ദേ​ഹം. നാ​ട്ടി​ല്‍ പ​ഠ​ന​കാ​ല​ത്ത് കേ​ര​ള സ്റ്റു​ഡ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്നു.

തി​രൂ​രി​ലും ചെ​ന്നൈ​യി​ലും ആ​ദ്യ​കാ​ല ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​മാ​യി അ​ടു​പ്പം പു​ല​ര്‍​ത്തി. ജി.​ബി. ബി​സ​ഞ്ചോ ബ​ലൂ​ചി​സ്ഥാ​ൻ ഗ​വ​ര്‍​ണ​റാ​യി​രു​ന്ന​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു കു​ട്ടി. നി​ല​വി​ൽ പാ​ക്കി​സ്ഥാ​ൻ പീ​സ് കൊ​യ​ലി​ഷ​ൻ(​പി​പി​എ​ൽ) സെ​ക്ര​ട്ട​റി ജ​ന​റ​ലും പാ​ക്കി​സ്ഥാ​ൻ ലേ​ബ​ർ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.