പാ​ലാ​യി​ൽ മാ​ത്രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത് ദു​രു​ദ്ദേ​ശ​പ​ര​മെ​ന്ന് കോ​ടി​യേ​രി
Sunday, August 25, 2019 2:58 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ​യി​ൽ മാ​ത്രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ദു​രു​ദ്ദേ​ശ​പ​ര​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഒ​ഴി​വു വ​ന്നി​രു​ന്ന ആ​റു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് പ​ക​രം പാ​ലാ​യി​ൽ മാ​ത്രം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ ദു​ഷ്ട​ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നും തെ​ര. ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട് സം​ശ​യ​ക​ര​മാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

പാ​ലാ​യ്ക്കു മു​ന്പേ മ​ഞ്ചേ​ശ്വ​രം സീ​റ്റി​ൽ ഒ​ഴി​വു​വ​ന്നി​രു​ന്നെ​ന്നും എ​ന്തു​കൊ​ണ്ട് ര​ണ്ടി​ട​ത്തും ഒ​രു​മി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നും കോ​ടി​യേ​രി ചോ​ദി​ച്ചു. പാ​ലാ​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ൽ​ഡി​എ​ഫ് പൂ​ർ​ണ സ​ജ്ജ​മാ​ണ്. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒരുക്കങ്ങൾ ച​ർ​ച്ച ചെ​യ്യാ​ൻ ബു​ധ​നാ​ഴ്ച എ​ൽ​ഡി​എ​ഫ് യോ​ഗം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.