രാ​ഹു​ൽ ഗാ​ന്ധി​യും നേ​താ​ക്ക​ളും സ​ഞ്ച​രി​ച്ച വി​മാ​നം ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ടു; ആ​ശ​ങ്ക
Sunday, August 25, 2019 5:59 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ജ​മ്മു കാ​ഷ്മീ​രി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ വി​മാ​ന​ത്തി​ന്‍റെ ലാ​ൻ​ഡിം​ഗ് വൈ​കി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നു മു​ന്പ് വി​മാ​നം ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ടു​പ​റ​ക്കു​ക​യാ​യി​രു​ന്നു.

11 അം​ഗ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ സം​ഘ​മാ​ണ്, ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്നു കാ​ഷ്മീ​രി​ലു​ണ്ടാ​യ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ശ്രീ​ന​ഗ​റി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​വ​രെ ത​ട​ഞ്ഞ ജ​മ്മു കാ​ഷ്മീ​ർ ഭ​ര​ണ​കൂ​ടം ത​ല​സ്ഥാ​ന​ത്തേ​ക്കു മ​ട​ക്കി അ​യ​ച്ചു. ഇ​വ​ർ തി​രി​ച്ചു​വ​ന്ന ഗോ ​എ​യ​ർ ജി8-149 ​വി​മാ​നം ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ടു പ​റ​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ലാ​ൻ​ഡിം​ഗി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൈ​ല​റ്റ് ലാ​ൻ​ഡിം​ഗ് വൈ​കു​മെ​ന്ന അ​റി​യി​പ്പ് ന​ൽ​കി​യ​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. റ​ണ്‍​വേ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ലാ​ൻ​ഡിം​ഗ് വൈ​കു​ന്ന​തെ​ന്ന അ​റി​യി​പ്പ് വ​ന്നെ​ങ്കി​ലും പ​രി​ഭ്രാ​ന്തി ഒ​ഴി​ഞ്ഞി​ല്ല. നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റി​ൽ അ​ധി​കം യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം വി​മാ​നം നി​ല​ത്തി​റ​ക്കി.

വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചെ​ന്ന സം​ശ​യ​ത്തെ​തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളാ​ണ് ലാ​ൻ​ഡിം​ഗ് വൈ​കി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് ഗോ ​എ​യ​ർ വ​ക്താ​വ് എ​ൻ​ഡി​ടി​വി​യോ​ടു പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.