അ​ശ്വി​നു തി​രി​ച്ച​ടി​ക​ളു​ടെ കാ​ലം; "രാ​ജാ​ക്ക​ൻ​മാ​രു​ടെ’ കൂ​ട്ട​ത്തി​ൽ​നി​ന്നു പു​റ​ത്തേ​ക്ക്
Sunday, August 25, 2019 7:22 PM IST
മൊ​ഹാ​ലി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ആ​ർ. അ​ശ്വി​നു ടീ​മി​നു പു​റ​ത്തേ​ക്കു വ​ഴി​തെ​ളി​ച്ച് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ അ​ടു​ത്ത സീ​സ​ണി​നു മു​ന്നോ​ടി​യാ​യി അ​ശ്വി​നെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​പി​എ​ലി​ലും തി​രി​ച്ച​ടി നേ​രി​ട്ടേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

അ​ശ്വി​നെ വി​ൽ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ടീ​മു​ക​ളു​മാ​യി പ​ഞ്ചാ​ബ് ടീം ​മാ​നേ​ജ്മെ​ന്‍റ് ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നാ​ണു വി​വ​രം. ഇ​ക്കാ​ര്യ​ത്തി​ൽ ഈ ​ആ​ഴ്ച ന​ട​ക്കു​ന്ന ക്ല​ബ് അ​ധി​കൃ​ത​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ര​ണ്ടു വ​ർ​ഷം മു​ന്പ് 7.8 കോ​ടി രൂ​പ മു​ട​ക്കി​യാ​ണു പ​ഞ്ചാ​ബ് അ​ശ്വി​നെ ടീ​മി​ൽ എ​ത്തി​ച്ച​ത്. ര​ണ്ടു സീ​സ​ണി​ൽ അ​ശ്വി​ൻ ടീ​മി​നെ ന​യി​ച്ചു. എ​ന്നാ​ൽ കാ​ര്യ​മാ​യ നേ​ട്ട​ങ്ങ​ളൊ​ന്നു​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് പ​ഞ്ചാ​ബ് ഫി​നി​ഷ് ചെ​യ്ത​ത്. ഇ​തു​വ​രെ 139 ഐ​പി​എ​ൽ മ​ൽ​സ​ര​ങ്ങ​ളി​ൽ​നി​ന്ന് 125 വി​ക്ക​റ്റു​ക​ളാ​ണ് അ​ശ്വി​ന്‍റെ സ​ന്പാ​ദ്യം.

അ​ശ്വി​നു പ​ക​രം ഇ​ന്ത്യ​ൻ താ​രം കെ.​എ​ൽ. രാ​ഹു​ലി​നെ ക്യാ​പ്റ്റ​ൻ​സി ഏ​ൽ​പ്പി​ക്കാ​നാ​ണു പ​ഞ്ചാ​ബി​ന്‍റെ നീ​ക്ക​മെ​ന്നാ​ണു സൂ​ച​ന. മു​ൻ ഓ​സീ​സ് താ​ര​ങ്ങ​ളാ​യ ജോ​ർ​ജ് ബെ​യ്ലി, ഡാ​ര​ൻ ലേ​മാ​ൻ എ​ന്നി​വ​രി​ൽ ഒ​രാ​ളെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു നി​യ​മി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.