"രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക മാ​ന്ദ്യ​മി​ല്ല'; ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​തെ എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ
Sunday, August 25, 2019 7:45 PM IST
മും​ബൈ: രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക മാ​ന്ദ്യ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ രം​ഗ​ത്ത്. പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ സൂ​ച​ന​യ​ല്ലെ​ന്നും ലോ​ക സ​ന്പ​ദ്വ്യ​വ​സ്ഥ​യു​ടെ അ​ല​യൊ​ലി​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ലു​ണ്ടാ​കു​ന്ന​തെ​ന്നും ര​ജ​നി​ഷ് കു​മാ​ർ പ​റ​ഞ്ഞു. ആ​സാം ത​ല​സ്ഥാ​ന​മാ​യ ഗോ​ഹാ​ട്ടി​യി​ൽ ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച 32 ഇ​ന പ​ദ്ധ​തി മി​ക​ച്ച​താ​ണ്. ബാ​ങ്കിം​ഗ്, നി​കു​തി മേ​ഖ​ല​യി​ലെ പ്ര​ധാ​ന ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഇ​തോ​ടെ നീ​ങ്ങി. ഇ​തു വ​ള​രെ പ്ര​ധാ​ന​മാ​ണ്. എ​സ്ബി​ഐ ഉ​ൾ​പ്പ​ടെ​യു​ള്ള ബാ​ങ്കു​ക​ളി​ൽ വാ​യ്പ ന​ൽ​കാ​നാ​യി ആ​വ​ശ്യ​ത്തി​നു മൂ​ല​ധ​ന​മു​ണ്ടെ​ന്നും എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

ഇ​നി വാ​യ്പ​യു​ടെ ഒ​ഴു​ക്കു​ണ്ടാ​ക​ണം. ജ​ന​ങ്ങ​ൾ ഒ​ല, ഉൗ​ബ​ർ പോ​ലു​ള്ള ടാ​ക്സി സ​ർ​വീ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രു പു​തി​യ ട്രെ​ൻ​ഡു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന കു​റ​ഞ്ഞു. ഇ​തൊ​രു ഗ്ലോ​ബ​ൽ ട്രെ​ൻ​ഡാ​ണ്. ഇ​തി​ൽ​നി​ന്ന് ഇ​ന്ത്യ​ക്ക് ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും ര​ജ​നി​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

മി​ക​ച്ച മ​ണ്‍​സൂ​ണ്‍ ന​ല്ല പ്ര​തി​ഫ​ല​ന​മു​ണ്ടാ​ക്കും. സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദം സ​ന്പ​ദ്വ്യ​വ​സ്ഥ​യ്ക്കും ബാ​ങ്കിം​ഗ് മേ​ഖ​ല​യ്ക്കു ന​ല്ല ല​ക്ഷ​ണ​മാ​ണു ന​ൽ​കു​ന്ന​ത്. വാ​യ്പാ ഒ​ഴു​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണെ​ങ്കി​ൽ പോ​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​ക്ഷേ​പം വ​ർ​ധി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.