യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Monday, August 26, 2019 6:18 AM IST
ബി​യാ​രി​റ്റ​സ്: യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടറെ​സു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഫ്രാ​ൻ​സി​ൽ ന​ട​ക്കു​ന്ന ജി-7 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ജി-7 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ് മോ​ദി പങ്കെടുക്കുന്നത്. ‌ കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്ന് ലോ​ക​ത്തെ വ​ൻ​ശ​ക്തി രാ​ജ്യ​ങ്ങ​ളോ​ട് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.