മ​ര​ട് ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ സു​പ്രീം കോ​ട​തി​യി​ൽ; തി​രു​ത്ത​ൽ ഹ​ർ​ജി ന​ൽ​കി
Wednesday, September 11, 2019 11:55 AM IST
ന്യൂ​ഡ​ൽ​ഹി: മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ സു​പ്രീം കോ​ട​തി​യി​ൽ തി​രു​ത്ത​ൽ ഹ​ർ​ജി ന​ൽ​കി. ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ലെ പി​ഴ​വു​ക​ൾ തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി. ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നാ​ണ് ഹ​ർ​ജി​ക്കാ​ർ. ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ബെ​ഞ്ചാ​യി​രി​ക്കും തി​രു​ത്ത​ല്‍ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക.

നി​യ​മ​ലം​ഘ​നം പ​ഠി​ച്ച സ​മി​തി സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ല പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം. മൂ​ന്നം​ഗ​സ​മി​തി സു​പ്രീം കോ​ട​തി​യെ ക​ബി​ളി​പ്പി​ച്ചു. സ​മി​തി റി​പ്പോ​ർ​ട്ട് അ​തേ​പ​ടി അം​ഗീ​ക​രി​ച്ച​ത് ഗു​രു​ത​പി​ഴ​വെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. മൂ​ന്നം​ഗ സ​മി​തി​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​ക്ക് പ​ക​രം സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് രൂ​പം ന​ല്‍​കി​യ​ത്.

കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സ​മി​തി​യു​ടെ ഘ​ട​ന മാ​റ്റി​യ​ത്. മൂ​ന്നം​ഗ സ​മി​തി വി​ദ​ഗ്ദ്ധ സ​മി​തി​ക്ക് രൂ​പം ന​ല്‍​കി​യ​തും കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യ​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. ഈ ​മാ​സം 20-ന​കം ഫ്‌​ളാ​റ്റു​ക​ള്‍ പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.