ഉ​ന്നാ​വോ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി; സെ​ൻ​ഗ​റും എ​യിം​സി​ൽ‌
Wednesday, September 11, 2019 1:38 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പെ​ട്ട് ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഉ​ന്നാ​വോ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി. പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ധ​ര്‍​മേ​ഷ് ശ​ര്‍​മ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നി​ടെ ബി​ജെ​പി മു​ൻ നേ​താ​വും എം​എ​ൽ​എ​യു​മാ​യ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​നെ​യും എ​യിം​സി​ൽ എ​ത്തി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ‌ പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ച്ച് വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ‍​യാ​ളെ ഇ​വി​ടെ എ​ത്തി​ച്ച​ത്.

എ​യിം​സി​ൽ പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഇ​തി​നാ​യി കോ​ട​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ചാ​ണ് എ​യിം​സി​ൽ പ്ര​ത്യേ​ക കോ​ട​തി അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ പെ​ണ്‍​കു​ട്ടി​യി​ൽ​നി​ന്നും സി​ബി​ഐ മൊ​ഴി​യെ​ടു ത്തി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്കും അ​ഭി​ഭാ​ഷ​ക​നും ഗു​രു​ര​ത പ​രി​ക്കു​ക​ളേ​റ്റ റാ​യ്ബ​റേ​ലി വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. മി​ക​ച്ച ചി​കി​ത്സ യ്ക്കാ​യി സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ല​ക്നോ ആ​ശു​പ​ത്രി​യി​ൽ പെ​ണ്‍​കു​ട്ടി​യെ എ​യിം​സി​ലെ​ത്തി​ച്ച​ത്.

പെ​ൺ​കു​ട്ടി​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​ൽ​ക്കു​ക​യും ര​ണ്ട് ബ​ന്ധു​ക്ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കു​ക​യും ചെ​യ്ത കാ​ർ അ​പ​ക​ടം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സു​പ്രീം കോ​ട​തി സി​ബി​ഐ​ക്ക് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഗു​രു​ത​രാ​വ​സ്ഥ ഇ​നി​യും ത​ര​ണം ചെ​യ്യു​ക​യോ ബോ​ധം വീ​ഴു​ക​യോ ചെ​യ്തി​ട്ടി ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ൻ സി​ബി​ഐ​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വാ​ഹ​നാ​പ​ക​ട കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു​വെ​ന്നും സെ​പ്റ്റം​ബ​ർ ആ​റി​ന് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി​ക്ക് കൈ​മാ​റു​മെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​ർ ആ​റി​നു മു​ൻ​പു ത​ന്നെ വാ​ഹ​നാ​പ​ക​ട​കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചാ​ണ് സി​ബി​ഐ സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഉ​ന്നാ​വോ​യി​ൽ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ൽ ബി​ജെ​പി എം​എ​ൽ​എ ആ​യി​രു​ന്ന കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​ർ ഒ​ന്നാം പ്ര​തി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.