യു​എ​ഇ​യി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ല്ല; ബ്ലാ​സ്റ്റേ​ഴ്സ് കൊ​ച്ചി​യി​ലേ​ക്ക്
Wednesday, September 11, 2019 3:44 PM IST
കൊ​ച്ചി: യു​എ​ഇ​യി​ലെ പ്രീ ​സീ​സ​ൺ പ​രി​ശീ​ല​നം അ​വ​സാ​നി​പ്പി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കൊ​ച്ചി​യി​ലേ​ക്ക്. മ​തി​യാ​യ സൗ​ക​ര്യം സ്പോ​ൺ​സ​ർ​മാ​ർ ഒ​രു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ടീം ​യു​എ​ഇ​യി​ൽ ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണ് ക​ളി​ച്ച​ത്. ദി​ബാ അ​ൽ ഫു​ജൈ​യ്റ ക്ല​ബാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.

ഈ ​മാ​സം നാ​ലി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് യു​എ​ഇ​യി​ൽ എ​ത്തി​യ​ത്. മി​ക​ച്ച പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളേ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളോ ടീ​മി​ന് ല​ഭി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്നു. ഐ​എ​സ്എ​ൽ ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങു​ന്ന​തു​വ​രെ ഇ​നി കേ​ര​ള​ത്തി​ലാ​കും ടീ​മി​ന്‍റെ പ​രി​ശീ​ല​നം. ഇ​ന്ത്യ​ൻ ക്ല​ബു​ക​ളു​മാ​യി സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കാ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ശ്ര​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.