മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം: കേ​ന്ദ്ര തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ
Wednesday, September 11, 2019 8:25 PM IST
തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​യു​ള്ള പി​ഴ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. വൈ​കി​യാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പി​ഴ​ത്തു​ക തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം വി​ട്ടു ന​ൽ​കി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​ന്ദ്ര തീ​രു​മാ​നം ഉ​ത്ത​ര​വാ​യി വ​ന്നാ​ൽ മാ​ത്ര​മേ സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ക​യു​ള്ളു. ഇ​പ്പോ​ഴ​ത്തെ പി​ഴ വ​ർ​ധ​ന ല​ഘു​ക​രി​ക്കു​ക മാ​ത്ര​മാ​ണ് സം​സ്ഥാ​നം ചെ​യ്യു​ക. പ​ഴ​യ നി​ര​ക്കി​ൽ വ​ർ​ധ​ന​യു​ണ്ടാ​വു​മെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ പി​ഴ​ത്തു​ക ഉ​യ​ര്‍​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് പി​ഴ നി​ശ്ച​യി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി അ​റി​യി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ട​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.