മ​ല​ബാ​ർ സി​മ​ന്‍റ്സ് അ​ഴി​മ​തി: പ്ര​തി​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി
Wednesday, September 11, 2019 8:49 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ബാ​ർ സി​മ​ന്‍റ്സ് അ​ഴി​മ​തി​ക്കേ​സി​ലെ വി​ജി​ല​ൻ​സ് പ്ര​തി​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മു​ൻ എം​ഡി എ​ൻ.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ഫ്ളൈ ​ആ​ഷ് ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ൽ 60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കി​യെ​ന്നതാണ് കേ​സ്. അതേസമയം, മ​ല​ബാ​ർ സി​മ​ന്‍റ്സ് ബോ​ർ​ഡ് എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നാ​യി​രു​ന്നു എ​ൻ.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.