അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നു ഫ്ളാ​റ്റ് ഉ​ട​ക​ൾ ഉ​ത്ത​ര​വാ​ദി​ക​ളാ​കു​ന്ന​ത് എ​ങ്ങ​നെ?: കെ​മാ​ൽ പാ​ഷ
Thursday, September 12, 2019 11:46 AM IST
കൊ​ച്ചി: മ​ര​ട് ഫ്ളാ​റ്റു​ട​മ​ക​ൾ​ക്കു പി​ന്തു​ണ​യു​മാ​യി റി​ട്ട​യേ​ഡ് ജ​സ്റ്റീ​സ് ബി. ​കെ​മാ​ൽ പാ​ഷ. അ​ന​ധി​കൃ​ത​മാ​യാ​ണു ഫ്ളാ​റ്റ് നി​ർ​മി​ച്ച​തെ​ങ്കി​ൽ അ​തി​നു ഫ്ളാ​റ്റ് ഉ​ട​ക​ൾ എ​ങ്ങ​നെ ഉ​ത്ത​ര​വാ​ദി​ക​ളാ​കു​മെ​ന്നു​മെ​ന്നു കെ​മാ​ൽ പാ​ഷ ചോ​ദി​ച്ചു. പൊ​ളി​ച്ചു നീ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​മ​സ​ക്കാ​രു​ടെ വാ​ദം കേ​ൾ​ക്കാ​തെ ഫ്ളാ​റ്റ് പൊ​ളി​ച്ചു നീ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ന​ട​പ​ടി ശ​രി​യ​ല്ല. നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തു നി​കു​തി​യ​ട​ച്ചാ​ണ് ഓ​രോ​രു​ത്ത​രും ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​ത്. കോ​ട​തി വി​ധി​യി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം. മ​നു​ഷ്യ​രു​ടെ സ​ങ്ക​ടം കേ​ൾ​ക്കാ​തി​രി​ക്ക​രു​ത്. ഫ്ളാ​റ്റു​ട​മ​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും കെ​മാ​ൽ പാ​ഷ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഫ്ളാ​റ്റ് പൊ​ളി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ രാ​ഷ്ട്ര​പ​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും സ​ങ്ക​ട​ഹ​ർ​ജി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ്. ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു പു​റ​മേ​യാ​ണി​ത്. കു​ടി​യൊ​ഴി​പ്പി​ക്ക​ൽ സാ​മാ​ന്യ നീ​തി​ക്കെ​തി​രാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ഫ്ളാ​റ്റു​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ന്ന​ത്.

ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​ർ സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ടു നി​യ​മോ​പ​ദേ​ശം തേ​ടി​യ​താ​യും റി​പ്പാ​ർ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണു സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.