കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ മൂ​ന്നു ഭീ​ക​ര​ർ പി​ടി​യി​ൽ; എ​കെ 47 തോ​ക്കു​ക​ൾ പി​ടി​ച്ചു
Thursday, September 12, 2019 1:14 PM IST
ല​ഖ​ൻ​പു​ർ: ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ ആ​യു​ധ ശേ​ഖ​ര​വു​മാ​യി മൂ​ന്നു ഭീ​ക​ര​ർ പി​ടി​യി​ൽ. ജ​മ്മു കാ​ഷ്മീ​ർ-​പ​ഞ്ചാ​ബ് അ​തി​ർ​ത്തി ജി​ല്ല​യാ​യ ക​ത്വ​യി​ലെ ല​ഖ​ൻ​പൂ​രി​ലാ​ണു ഭീ​ക​ര​ർ വ്യാ​ഴാ​ഴ്ച പി​ടി​യി​ലാ​യ​ത്.

ട്ര​ക്കി​ൽ​നി​ന്ന് ആ​റ് എ​കെ 47 തോ​ക്കു​ക​ളും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യെ​ന്നു വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. പ​ഞ്ചാ​ബി​ലെ ബ​മ്യാ​ലി​ൽ​നി​ന്ന് കാ​ഷ്മീ​രി​ലേ​ക്കാ​ണു ട്ര​ക്ക് പോ​യി​രു​ന്ന​ത്. ഭീ​ക​ര​ർ​ക്കു കൈ​മാ​റാ​നാ​ണ് ആ​യു​ധ​ങ്ങ​ളു​മാ​യി പോ​യ​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ജ​മ്മു-​പ​ത്താ​ൻ​കോ​ട്ട് ദേ​ശീ​യ പാ​ത​യി​ലൂ​ടെ ആ​യു​ധ​ങ്ങ​ൾ ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ട്ര​ക്ക് പി​ടി​കൂ​ടി​യ​​തെ​​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.