മരട് ഫ്ലാറ്റ് ഉടമകൾക്ക് സിപിഎമ്മിന്‍റെ പിന്തുണ
Thursday, September 12, 2019 2:34 PM IST
കോട്ടയം: മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി സിപിഎം രംഗത്ത്. ഫ്ലാറ്റ് ഉടമകളോട് അനുകമ്പ കാണിക്കണമെന്നും അവരെ ശിക്ഷിക്കരുതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധി അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. അത് അനുസരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കരുത്. വിഷയത്തിലെ നിയമലംഘനം കണ്ടാണ് സുപ്രീംകോടതി ഇടപെടലുണ്ടായത്. നിയമലംഘനം നടത്തി നിർമാണത്തിന് അനുമതി നൽകിയവർക്കെതിരേയും ഫ്ലാറ്റ് നിർമിച്ചവർക്കെതിരേയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധി കുടുംബങ്ങൾ തെരുവിലാകുന്ന പ്രശ്നത്തെ മാനുഷികമായി സമീപിക്കണം. അഞ്ച് ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി പ്രായോഗികമല്ല. വിഷയത്തിൽ സർക്കാരിന് പരിമിധിയുണ്ടെന്നും അടുത്തു തന്നെ ഫ്ലാറ്റ് സന്ദർശിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.