ആഷസ്: ഇംഗ്ലണ്ടിന് ബാറ്റിംഗ്
Thursday, September 12, 2019 3:52 PM IST
ഓവൽ: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. രണ്ടു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ജെസണ്‍ റോയി, ക്രെയ്ഗ് ഓവർടണ്‍ എന്നിവരെ തഴഞ്ഞ ഇംഗ്ലണ്ട് സാം കറൻ, ക്രിസ് വോക്സ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. മിച്ചൽ സ്റ്റാർക്കിന് പകരെ പീറ്റർ സിഡിലിനെ ഉൾപ്പെടുത്തിയാണ് ഓസീസ് അവസാന അങ്കത്തിനിറങ്ങുന്നത്.

ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 11 റൺസ് എന്ന നിലയിലാണ്. റോറി ബേൺസും ജോ ഡെൻലിയുമാണ് ക്രീസിൽ.

നാലാം ടെസ്റ്റിലെ വിജയത്തോടെ പരമ്പര 2-1 എന്ന നിലയിൽ ഓസീസ് സ്വന്തമാക്കിയിരുന്നു. 2017-18 വർഷത്തെ ആഷസ് പരമ്പര 4-0ന് സ്വന്തമാക്കിയതിനാൽ അവസാന ടെസ്റ്റിൽ തോറ്റാലും ഓസീസിന് കിരീടം നിലനിർത്താം. 18 വർഷത്തിന് ശേഷമാണ് ഇംഗ്ലീഷ് മണ്ണിൽ ഓസീസ് ആഷസ് പരമ്പര നേടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.