സക്സേന മാൻ ഓഫ് ദ മാച്ച്; ഇന്ത്യ എയ്ക്ക് ജയം
Thursday, September 12, 2019 4:04 PM IST
തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ആദ്യ ചതുർദിന മത്സരത്തിൽ ഇന്ത്യ എ ടീമിന് ഏഴ് വിക്കറ്റിന്‍റെ മിന്നും ജയം. മത്സരത്തിൽ ഓൾറൗണ്ട് മികവിലൂടെ തിളങ്ങിയ കേരള രഞ്ജി താരം ജലജ് സക്സേനയാണ് മാൻ ഓഫ് ദ മാച്ച്. മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സിൽ പുറത്താകാതെ അർധ സെഞ്ചുറിയും (61) രണ്ടാം ഇന്നിംഗ്സിൽ രണ്ടും വിക്കറ്റുകളും സക്സേന നേടിയിരുന്നു.

വിജയലക്ഷ്യമായ 48 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 186 റണ്‍സിൽ അവസാനിച്ചിരുന്നു. 179/9 എന്ന നിലയിൽ അവസാന ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ചേർക്കാനായത് ഏഴ് റണ്‍സ് മാത്രം.

ഷഹബാസ് നദീം മൂന്നും സക്സേന, ഷർദുൽ ഠാക്കൂർ എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടിയാണ് രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ തകർത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.