മരട് ഫ്ലാറ്റ്: സർവകക്ഷി യോഗം വിളിക്കണമെന്ന് ഉമ്മൻ ചാണ്ടി
Thursday, September 12, 2019 4:53 PM IST
തിരുവനന്തപുരം: മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി.

നിരവധി ആളുകൾ പെരുവഴിയിലാകുന്ന വിഷയമാണിത്. ഉത്തരവ് മറികടക്കാൻ തീരദേശ വിജ്ഞാപനത്തിന് മുൻകാല പ്രാബല്യം തേടി കേന്ദ്ര സർക്കാരിനെ സമീപിക്കണം. ഇതിനായി സർവകക്ഷി സംഘം ഡൽഹിക്ക് പോകണമെന്നും ഉമ്മൻ ചാണ്ടി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.