ശി​വ​കു​മാ​റി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ​യെ ഇ​ഡി ചോ​ദ്യം ചെ​യ്തു
Thursday, September 12, 2019 7:07 PM IST
ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്തു. ഡ​ൽ​ഹി ഖാ​ൻ മാ​ർ​ക്ക​റ്റി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​സ്ഥാ​ന​ത്താ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30 ന് ​ഇ​ഡി ആ​സ്ഥാ​ന​ത്ത് എ​ത്തി​യ ഐ​ശ്വ​ര്യ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തു.

ശി​വ​കു​മാ​ർ രൂ​പ​വ​ത്ക​രി​ച്ച എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടും സിം​ഗ​പ്പൂ​രി​ലെ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ചു​മാ​ണ് ചോ​ദി​ച്ച​ത്. 2017-ൽ ​ശി​വ​കു​മാ​റും ഐ ​ശ്വ​ര്യ​യും ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി സിം​ഗ​പ്പൂ​രി​ലേ​ക്കു ന​ട​ത്തി​യ യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ളും ഇ​ഡി ആ​രാ​ഞ്ഞു. ട്ര​സ്റ്റി​ന്‍റെ ട്ര​സ്റ്റി ഐ​ശ്വ​ര്യ​യാ​ണ്. ശി​വ​കു​മാ​റി​ന്‍റെ അ​ടു​ത്ത സ​ഹാ​യി​ക​ളാ​യ സ​ച്ചി​ൻ നാ​രാ​യ​ൺ, കൂ​ട്ടു​പ്ര​തി അ​ഞ്ജ​നേ​യ ഹ​ലു​മ​ന്ത എ​ന്നി​വ​രെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തു.

ക​ള്ള​പ്പ​ണ​ക്കേ​സി​ൽ വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ചൊ​വ്വാ​ഴ്ച​യാ​ണ് ഐ​ശ്വ​ര്യ​ക്ക് ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ശി​വ​കു​മാ​ർ രൂ​പ​വ​ത്ക​രി​ച്ച എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൽ കോ​ടി​ക​ളു​ടെ ബി​സി​ന​സ് ആ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. നി​ര​വ​ധി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളും ട്ര​സ്റ്റ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഇ​ഡി വൃ ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ശി​വ​കു​മാ​റി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ഡി ക​സ്റ്റ​ഡി​യി​ലാ​ണ് ശി​വ​കു​മാ​ർ. 2018 സെ​പ്റ്റം​ബ​റി​ലാ​ണു ശി​വ​കു​മാ​റി​നെ​തി​രേ ഇ​ഡി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.