ഭീ​ക​ര​ത‍​യ്ക്കു ഭീ​ക​ര പ​ണം! ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യ്ക്കു ദ​ശ​ല​ക്ഷ​ങ്ങ​ൾ ചെ​ലവ​ഴി​ച്ചെ​ന്ന് പാ​ക് മ​ന്ത്രി
Thursday, September 12, 2019 7:57 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്ത് ഉ​ദ്-​ദ​വ​യ്ക്കു​വേ​ണ്ടി (ജെ​യു​ഡി) ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ ആ​ഭ്യ​ന്തര​മ​ന്ത്രി. ബ്രി​ഗേ​ഡി​യ​ർ ഇ​ജാ​സ് അ​ഹ​മ്മ​ദ് ഷാ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഹം ​ന്യൂ​സി​ന്‍റെ ടോ​ക് ഷോ​യ്ക്കി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ഇ​മ്രാ​ൻ ഖാ​ൻ സ​ർ​ക്കാ​ർ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യെ മു​ഖ്യ​ധാ​ര​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ ചെ​ല​വ​ഴി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജെ​യു​ഡിക്കു​വേ​ണ്ടി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. നി​രോ​ധി​ത സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മാ​ന​മാ​യ പ്ര​സ്താ​വ​ന നേ​ര​ത്തെ ഇ​മ്രാ​ൻ ഖാ​നും ന​ട​ത്തി​യി​രു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ​യും കാ​ഷ്മീ​രി​ന്‍റെ​യോ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പോ​രാ​ടു​ന്ന 30,000 മു​ത​ൽ 40,000 വ​രെ തീ​വ്ര​വാ​ദി​ക​ൾ രാ​ജ്യ​ത്തു​ണ്ടെ​ന്നാ​യി​രു​ന്നു ഇ​മ്രാ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ത​ന്‍റെ സ​ർ​ക്കാ​ർ വ​രു​ന്ന​തി​നു മു​മ്പു​ള്ള സ​ർ​ക്കാ​രു​ക​ൾ​ക്ക് പാ​ക് മ​ണ്ണി​ലെ ഭീ​ക​ര​വാ​ദ​ത്തെ തു​ട​ച്ചു​നീ​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.