ക​ത്തി​ക്കു​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 12, 2019 8:58 PM IST
കൊ​ല്ലം: ഓ​ച്ചി​റ​യി​ൽ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി​ക​ളാ​യ ഷ​ഹി​ൻ​ഷാ (23), അ​ലി അ​ഷ്ക​ർ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി സു​ജി​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.

ഉ​ത്രാ​ട രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ട​ക്കം പെ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ സു​ജി​ത്തി​ന് കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഓ​ച്ചി​റ ക​ഴു​വേ​ലി മൂ​ക്കി​ന് സ​മീ​പം ഒ​രു​സം​ഘം രാ​ത്രി​യി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യ​ത്. പ​ട​ക്കം പൊ​ട്ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രും യു​വാ​ക്ക​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തു​പ​രി​ഹ​രി​ക്കാ​നാ​യി സ്ഥ​ല​ത്തെ​ത്തി​യ​താ​യി​രു​ന്നു സു​ജി​ത്ത്. ഇ​തി​നി​ട​യി​ൽ ഒ​രാ​ൾ സു​ജി​ത്തി​ന്‍റെ നെ​ഞ്ചി​ൽ ക​ത്തി കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.