പി.​കെ ശ​ശി വീ​ണ്ടും ജി​ല്ലാ ക​മ്മി​റ്റി​യി​ൽ; ന​ട​പ​ടി സം​സ്ഥാ​ന സ​മി​തി അം​ഗീ​ക​രി​ച്ചു
Thursday, September 12, 2019 10:07 PM IST
പാ​ല​ക്കാ​ട്: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യെ തു​ട​ർ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട പി.​കെ ശ​ശി എം​എ​ൽ​എ സി​പി​എ​മ്മി​ൽ തി​രി​ച്ചെ​ത്തി. പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യി​ലാ​ണ് ശ​ശി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ശ​ശി​യെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ സം​സ്ഥാ​ന സ​മി​തി അം​ഗീ​ക​രി​ച്ചു. ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ശ​ശി​യെ ആ​റു മാ​സ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്ന​ത്.

ഷൊ​ർ​ണൂ​ർ എം​എ​ൽ​എ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വു​മാ​യി​രു​ന്ന പി.​കെ ശ​ശി​യെ ക​ഴി​ഞ്ഞ ന​വം​ബ​ർ 26 ന് ​ആ​ണ് സി​പി​എം സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഡി​വൈ​എ​ഫ്ഐ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ യു​വ​തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി അ​ന്വേ​ഷി​ച്ച കേ​ന്ദ്ര ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ എ.​കെ ബാ​ല​ൻ, പി.​കെ. ശ്രീ​മ​തി എ​ന്നി​വ​രു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ലൈം​ഗി​ക അ​തി​ക്ര​മം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഫോ​ണി​ലൂ​ടെ മോ​ശ​മാ​യി സം​സാ​രി​ച്ച​തി​ന് ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ ശി​പാ​ര്‍​ശ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.