ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണം; പി. ​ജ​യ​രാ​ജ​ൻ കേ​സ് ന​ൽ​കി
Thursday, September 12, 2019 11:04 PM IST
ക​ണ്ണൂ​ർ: ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ കേ​സ് ന​ൽ​കി. സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗ​വും മു​ൻ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ജ​യ​രാ​ജ​ൻ ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

സം​ഘ്പ​രി​വാ​ർ ഗ്രൂ​പ്പു​ക​ളും മു​സ്‌​ലിം തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​മാ​ണ് പ്ര​ചാ​ര​ണ​ത്തി​നു​പി​ന്നി​ലെ​ന്നാ​ണ് പി. ​ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണം. ഇ​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജ​യ​രാ​ജ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സം​ഘ​പ​രി​വാ​ര ശ​ക്തി​ക​ൾ​ക്കെ​തി​രാ​യി രാ​ഷ്‌​ട്രീ​യ​ജീ​വി​ത​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗ​വും സി​പി​എം പ്ര​വ​ർ ത്ത​ക​നെ​ന്ന നി​ല​യ്ക്ക് പോ​രാ​ടി​യ ആ​ളാ​ണ് താ​ൻ. ഇ​ത് എ​പ്പോ​ഴും ഇ​പ്പോ​ഴും തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ വ്യാ​ജ​വാ​ർ​ത്ത​ക​ൾ ജ​ന​ങ്ങ​ൾ​ക്കി ട​യി​ൽ വി​ല​പ്പോ​കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.