മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്ക​ണം; അ​തി​ർ​ത്തി​യി​ൽ വെ​ള്ള​ക്കൊ​ടി വീ​ശി പാ​ക്കി​സ്ഥാ​ൻ
Saturday, September 14, 2019 5:09 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ സൈ​ന്യം വ​ധി​ച്ച സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ള്ള​ക്കൊ​ടി വീ​ശി​ക്കാ​ണി​ച്ച ശേ​ഷം പാ​ക്കി​സ്ഥാ​ൻ തി​രി​ച്ചെ​ടു​ത്തു. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ഹാ​ജി​പു​ർ മേ​ഖ​ല​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ക്കാ​നാ​ണു പാ​ക്കി​സ്ഥാ​ൻ വെ​ള്ള​ക്കൊ​ടി വീ​ശി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ തു​ട​ർ​ച്ച​യാ​യി ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​യ്പ് കൂ​ട്ടി. ഇ​ന്ത്യ​ൻ സൈ​ന്യം തി​രി​ച്ച​ടി​യു​ടെ തോ​തും വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ ഒ​രു പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​ൻ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു ദി​വ​സ​ത്തേ​ക്ക് ഈ ​സ്ഥി​തി തു​ട​ർ​ന്നു.
ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നാ​ണു പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​നു വെ​ള്ള​ക്കൊ​ടി ഉ​യ​ർ​ത്തേ​ണ്ടി​വ​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം തി​രി​ച്ച​ടി അ​വ​സാ​നി​പ്പി​ക്കു​ക​യും പാ​ക്കി​സ്ഥാ​നെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ച​തെ​ന്നു സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.