വി​ദേ​ശി​യോ​ട് അ​നി​ഷ്ടം; ബാ​ബ​ർ റോ​ഡ് ബോ​ർ​ഡി​ൽ ഹി​ന്ദു​സേ​ന ക​രി ഓ​യി​ൽ ഒ​ഴി​ച്ചു
Saturday, September 14, 2019 5:31 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ബാ​ബ​ർ റോ​ഡി​ന്‍റെ സൈ​ൻ ബോ​ർ​ഡി​ൽ ഹി​ന്ദു​സേ​നാ പ്ര​വ​ർ​ത്ത​ക​ർ ക​രി ഓ​യി​ൽ ഒ​ഴി​ച്ചു. റോ​ഡി​ന്‍റെ പേ​രു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹി​ന്ദു​സേ​നാ പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി.

വി​ദേ​ശി​യാ​യ ക​ട​ന്നു​ക​യ​റ്റ​ക്കാ​ര​ന്‍റെ പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന റോ​ഡ്, സ​ർ​ക്കാ​ർ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണു ഞ​ങ്ങ​ളു​ടെ ആ​വ​ശ്യം. അ​തി​നാ​ലാ​ണു ഞ​ങ്ങ​ൾ ന്യൂ​ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ൽ സ്ഥാ​പി​ച്ച സൈ​ൻ ബോ​ർ​ഡി​ൽ ക​റു​ത്ത പെ​യി​ന്‍റ് അ​ടി​പ്പി​ച്ച​ത്- ഹി​ന്ദു​സേ​നാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ഗു​പ്ത പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലു​ള്ള ബാ​ബ​ർ റോ​ഡി​നു മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യ ബാ​ബ​റി​ന്‍റെ സ്മ​രാ​ണാ​ർ​ഥ​മാ​ണ് ഈ ​പേ​രു ന​ൽ​കി​യ​ത്. ഡ​ൽ​ഹി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള കൊ​ണാ​ട്ട് പ്ലേ​സി​നു തൊ​ട്ട​ടു​ത്താ​ണു ബാ​ബ​ർ റോ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.