അ​ഞ്ചു ട്രി​ല്ല്യ​ണി​ൽ എ​ത്ര പൂ​ജ്യ​മു​ണ്ട്?; ഉ​ത്ത​രം​മു​ട്ടി ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് (വീ​ഡി​യോ)
Saturday, September 14, 2019 6:21 PM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ "​അ​ഞ്ചു ട്രി​ല്ല്യ​ണ്‍ ഇ​ക്ക​ണോ​മി’​യെ​ക്കു​റി​ച്ച് വാ​ചാ​ലാ​നാ​ക​വെ കു​രു​ക്കി​ൽ​പ്പെ​ട്ട് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സം​പി​ത് പ​ത്ര. "​അ​ഞ്ച് ട്രി​ല്യ​ണി​ൽ എ​ത്ര പൂ​ജ്യ​ങ്ങ​ളു​ണ്ട്?’ എ​ന്ന കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ്ര​ഫ. ഗൗ​ര​വ് വ​ല്ല​ഭി​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കാ​നാ​കാ​തെ ഉ​രു​ണ്ടു​ക​ളി​ക്കു​ന്ന പ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ട്രോ​ളു​ക​ളി​ൽ നി​റ​യു​ന്ന​ത്.

ഹി​ന്ദി ചാ​ന​ലാ​യ എ​ബി​പി ന്യൂ​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​വ​താ​ര​ക​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മോ​ദി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളെ​കു​റി​ച്ചും, സ്വ​പ്ന​മാ​യ അ​ഞ്ചു ട്രി​ല്ല്യ​ണ്‍ സ​ന്പ​ദ്വ്യ​വ​സ്ഥ​യെ​കു​റി​ച്ചും പ​ത്ര വാ​ചാ​ല​നാ​യി. ഇ​തി​നി​ടെ ഗൗ​ര​വ് വ​ല്ല​ഭ് അ​പ്ര​തീ​ക്ഷി​ത​മാ​യി "അ​ഞ്ച് ട്രി​ല്ല്യ​ണി​ൽ എ​ത്ര പൂ​ജ്യ​ങ്ങ​ളു​ണ്ട്?’ എ​ന്ന ചോ​ദ്യ​മെ​റി​ഞ്ഞു.

ഉ​ത്ത​രം പ​റ​യാ​നെ​ന്ന മ​ട്ടി​ൽ മൈ​ക്ക് കൈ​യി​ലെ​ടു​ത്തെ​ങ്കി​ലും മ​റു​പ​ടി പ​റ​യാ​ൻ പ​ത്ര​യ്ക്കു ക​ഴി​ഞ്ഞി​ല്ല. "​ആ​ദ്യം ഇ​തു രാ​ഹു​ൽ ഗാ​ന്ധി​യോ​ടു ചോ​ദി​ക്കൂ’ എ​ന്ന മ​റു​പ​ടി​യു​മാ​യി പ​ത്ര ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഗൗ​ര​വ് വി​ട്ടി​ല്ല. പ​ത്ര​യ്ക്ക് ഉ​ത്ത​രം​മു​ട്ടി​യ​പ്പോ​ൾ പ​ന്ത്ര​ണ്ടു പൂ​ജ്യ​ങ്ങ​ൾ എ​ന്ന ഉ​ത്ത​ര​വും ഗൗ​ര​വ് ത​ന്നെ ന​ൽ​കി.
രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക സ്ഥി​തി​യെ​യും ജി​ഡി​പി​യെ​യും കു​റി​ച്ച് ചോ​ദി​ക്കു​ന്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി​യെ​യും മ​ഹാ​ത്മ ഗാ​ന്ധി​യെ​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന ബി​ജെ​പി വ​ക്താ​ക്ക​ളെ വ​ല്ല​ഭ് പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. ഒ​എ​ൻ​ജി​സി​യു​ടെ നോ​ണ്‍ ഒ​ഫീ​ഷ്യ​ൽ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​ണു പ​ത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.