രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ൽ ലോ​റി​യി​ടി​ച്ചു; വീ​ട്ട​മ്മ​യ്ക്കു ദാ​രു​ണാ​ന്ത്യം
Saturday, September 14, 2019 9:30 PM IST
കൊ​ച്ചി: രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ൽ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രോ​ഗി​യാ​യ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. പെ​രു​ന്പാ​വൂ​ർ വെ​ങ്ങോ​ല ഓ​ണ​ക്ക​ര മ​ഠ​ത്തി​ൽ ലീ​ലാ ദേ​വി (62) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സോ​മ​സു​ന്ദ​രം ക​ർ​ത്ത​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4.45ന് ​കി​ഴ​ക്ക​ന്പ​ല​ത്തം വി​ല​ങ്ങ് താ​ഴ​ത്തെ പീ​ടി​ക കു​രി​ശു​പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ലീ​ലാ ദേ​വി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​ഴ​ങ്ങ​നാ​ട്ടെ സ​മ​രി​റ്റ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വെ​യാ​ണ് ആം​ബു​ല​ൻ​സ് ഇ​രു​ന്പു​പൈ​പ്പ് ക​യ​റ്റി വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ എ​ൽ​ദോ​സ്, സ്റ്റാ​ഫ് ന​ഴ്സ് ജി​ൻ​ഷ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ലീ​ലാ​ദേ​വി​യു​ടെ മൃ​ത​ശ​രീ​രം പ​ഴ​ങ്ങ​നാ​ട് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. മ​ക്ക​ൾ: സ്വ​പ്ന, ലേ​ഖ. മ​രു​മ​ക്ക​ൾ: ശ​ശീ​ന്ദ്ര​ൻ (എ​സ്ഐ ആ​ലു​വ), രാ​ജീ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.