ധ​ന​മ​ന്ത്രി​ക്കു കാ​ര്യ​ങ്ങ​ള​റി​യി​ല്ല, പ്ര​ഖ്യാ​പ​ന​ങ്ങ​ൾ തൊ​ലി​പ്പു​റ​ത്തെ ചി​കി​ത്സ: കോ​ണ്‍​ഗ്ര​സ്
Saturday, September 14, 2019 11:26 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​മാ​ന്ദ്യം മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി മൂ​ന്നാ​മ​തും ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വെ​റും തൊ​ലി​പ്പു​റ​ത്തെ ചി​കി​ത്സാ​ന​ട​പ​ടി​ക​ളാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം മ​ന​സി​ലാ​ക്കാ​നോ, പ​രി​ഹാ​രം കാ​ണാ​നോ ധ​ന​മ​ന്ത്രി​ക്കു ക​ഴി​യു​ന്നി​ല്ല. എ​ന്തു ചെ​യ്യ​ണ​മെ​ന്നു പോ​ലും നി​ർ​മ​ല സീ​താ​രാ​മ​നു പി​ടി​യു​മി​ല്ലെ​ന്ന് എ​ഐ​സി​സി വ​ക്താ​വും മു​ൻ വാ​ണി​ജ്യ​മ​ന്ത്രി​യു​മാ​യ ആ​ന​ന്ദ് ശ​ർ​മ പ​രി​ഹ​സി​ച്ചു.

സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ന​ത്തി​ന് സ​മ​ഗ്ര പ​ദ്ധ​തി​യാ​ണു പ്ര​തീ​ക്ഷി​ച്ച​ത്. പ​ക്ഷേ ധ​ന​മ​ന്ത്രി​ക്ക് കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രു പി​ടി​യു​മി​ല്ല. ഇ​ന്ന​ത്തെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ കൊ​ണ്ട് സ​ന്പ​ദ്ഘ​ട​ന​യ്ക്ക് പു​ന​ർ​ജീ​വ​ൻ ന​ല്കാ​നാ​കി​ല്ലെ​ന്നും ആ​ന​ന്ദ് ശ​ർ​മ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച വെ​റും അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്ന്ന​തു ത​ക​ർ​ച്ച​യു​ടെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ന്പ​ത്തി​ക മാ​ന്ദ്യം മൂ​ല​മാ​ണ് നാ​ണ്യ​പ്പെ​രു​പ്പം കു​റ​ഞ്ഞ​തെ​ന്ന് കേ​ര​ള ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ കേ​ന്ദ്രം ഇ​പ്പോ​ൾ അ​തു സ​മ്മ​തി​ക്കു​ക​യാ​ണ്. പ​ക്ഷേ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.