മാ​രു​തി, മ​ഹീ​ന്ദ്ര ക​ന്പ​നി​ക​ൾ​ക്കു പി​ന്നാ​ലെ ഇ​സു​സു​വും പ്ലാ​ന്‍റ് അ​ട​യ്ക്കു​ന്നു
Saturday, September 14, 2019 11:25 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്നു. മാ​രു​തി, മ​ഹീ​ന്ദ്ര ക​ന്പ​നി​ക​ൾ​ക്കു പി​ന്നാ​ലെ എ​സ്എം​എ​ൽ ഇ​സു​സു​വും പ്ലാ​ന്‍റ് അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചു.

ച​ണ്ഡീ​ഗ​ഡി​ലെ ന​വാ​ൻ​ഷ​ഹ​റി​ലു​ള്ള ഷാ​സി നി​ർ​മാ​ണ ഫാ​ക്ട​റി​യാ​ണ് ആ​റു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​ക. ഓ​ട്ടോ​മൊ​ബൈ​ൽ നി​ർ​മാ​ണ​രം​ഗ​ത്തെ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നു ക​ന്പ​നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മൂ​ന്നു ദി​വ​സം കൂ​ടി പ്ലാ​ന്‍റ് അ​ട​ച്ചി​ടു​മെ​ന്നു വാ​ഹ​ന നി​ർ​മാ​ണ ക​ന്പ​നി​യാ​യ മ​ഹീ​ന്ദ്ര ആ​ന്‍റ് മ​ഹീ​ന്ദ്ര അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാ​മ​ത്തെ പാ​ദ​ത്തി​ലാ​ണു മ​ഹീ​ന്ദ്ര ഉ​ത്പാ​ദ​നം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ ആ​ദ്യ വാ​രം പൂ​ന​യി​ലെ പ്ലാ​ന്‍റ് അ​ട​ച്ചി​ടു​മെ​ന്ന് ടാ​റ്റ മോ​ട്ടോ​ഴ്സും അ​റി​യി​ച്ചു.

മാ​രു​തി സു​സു​ക്കി ഗു​രു​ഗ്രാ​മി​ലെ​യും മ​നേ​സ​റി​ലെ​യും പ്ലാ​ന്‍റു​ക​ൾ സെ​പ്റ്റം​ബ​ർ ഏ​ഴു മു​ത​ൽ ഒ​ന്പ​തു​വ​രെ അ​ട​ച്ചി​ട്ടി​രു​ന്നു. തു​ട​ർ​ച്ച​യാ​യ 10-ാം മാ​സ​വും കാ​ർ വി​ല്പ​ന​യി​ൽ ത​ക​ർ​ച്ച നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.