ഇം​ഗ്ല​ണ്ട് മി​ക​ച്ച നി​ല​യി​ൽ; ലീ​ഡ് നാ​നൂ​റി​ലേ​ക്ക്
Sunday, September 15, 2019 1:13 AM IST
ഓ​വ​ൽ: അ​ഞ്ചാം ആ​ഷ​സ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് മി​ക​ച്ച നി​ല​യി​ൽ. മൂ​ന്നാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ ഇം​ഗ്ല​ണ്ട് 91 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 313 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ജോ​ഫ്ര ആ​ർ​ച്ച​ർ(​മൂ​ന്ന്), ജാ​ക്ക് ലീ​ച്ച്(​അ​ഞ്ച്) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 225 ൽ ​അ​വ​സാ​നി​പ്പി​ച്ച് ര​ണ്ടാം ഇ​ന്നിം​ഗ്സി​നു ക്രീ​സി​ലെ​ത്തി​യ ഇം​ഗ്ല​ണ്ട് ശ്ര​ദ്ധ​യോ​ടെ​യാ​ണ് ബാ​റ്റ് വീ​ശി​യ​ത്. ഇം​ഗ്ല​ണ്ടി​നാ​യി ജോ ​ഡെ​ൻ​ലി (94 റ​ണ്‍​സ്), ബെ​ൻ സ്റ്റോ​ക്സ് (67 റ​ണ്‍​സ്), ജോ​സ് ബ​ട്‌​ല​ർ (47 റ​ൺ​സ്) എ​ന്നി​വ​ർ തി​ള​ങ്ങി. ര​ണ്ട് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 382 റ​ണ്‍​സി​ന്‍റെ ലീ​ഡാ​ണ് ഇം​ഗ്ല​ണ്ടി​നു​ള്ള​ത്.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ട് 294 റ​ണ്‍​സ് നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.