ജെ​ഡി​എ​സി​ന്‍റെ 20 എം​എ​ൽ​എ​മാ​ർ രാ​ജി​ക്ക് ത​യാ​റാ​ണെ​ന്ന് നാ​രാ​യ​ണ ഗൗ​ഡ
Sunday, September 15, 2019 3:43 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ജെ​ഡി​എ​സി​ന്‍റെ 20 എം​എ​ൽ​എ​മാ​ർ രാ​ജി​ക്ക് ത​യാ​റാ​ണെ​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട പാ​ർ​ട്ടി എം​എ​ൽ​എ നാ​രാ​യ​ണ ഗൗ​ഡ. സ​ഖ്യ​സ​ർ​ക്കാ​റി​ന്‍റെ വീ​ഴ്ചയ്​ക്ക് കാ​ര​ണ​മാ​യ വി​മ​ത നീ​ക്കം ന​ട​ത്തി രാ​ജി ന​ൽ​കി​യ എം​എ​ൽ​എ​മാ​രി​ൽ ഒ​രാ​ളാ​ണ് നാ​രാ​യ​ണ ഗൗ​ഡ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ കു​ടും​ബ​ത്തേ​യും നാ​രാ​യ​ണ ഗൗ​ഡ വി​മ​ർ​ശി​ച്ചു.

അ​ഞ്ചു​വ​ർ​ഷ​മാ​യി ദേ​വ​ഗൗ​ഡ​യും കു​ടും​ബ​വും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണ്. സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ ക്ഷേ​മം മാ​ത്ര​മാ​ണ് ദേ​വ​ഗൗ​ഡ നോ​ക്കു​ന്ന​ത്. ഗൗ​ഡ​യും കു​ടും​ബ​വും രാ​ജ്യ​ത്തി​ന് ഒ​രു സം​ഭാ​വ​ന​യും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത ദേ​വ​ഗൗ​ഡ​യ്ക്കു അ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ ല​ജ്ജ​യി​ല്ലേ​യെ​ന്നും നാ​രാ​യ​ണ ഗൗ​ഡ ചോ​ദി​ച്ചു.

കു​മാ​ര​സ്വാ​മി​യു​ടെ ഇ​ട​പെ​ടാ​ലാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​വി​ലെ സ്ഥി​തി​ക്ക് പി​ന്നി​ൽ. ഒ​രു മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം ത​ങ്ങ​ളെ ഓ​ഫീ​സി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും നാ​രാ​യ​ണ ഗൗ​ഡ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വേ​ഗൗ​ഡ​യു​ടെ മ​ക​ൻ എ​ച്ച്.​ഡി. രേ​വ​ണ്ണ ക​ഴി​ഞ്ഞ ദി​വ​സം നാ​രാ​യ​ണ ഗൗ​ഡ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​രാ​യ​ണ ഗൗ​ഡ​യു​ടെ വി​മ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.