"നീ​ല​പെ​ൺ​കു​ട്ടി' തെ​റ്റു സ​മ്മ​തി​ച്ചി​രു​ന്നു; ഇ​റാ​ന്‍റെ ന്യാ​യീ​ക​ര​ണം
Sunday, September 15, 2019 7:24 AM IST
ടെ​ഹ്റാ​ൻ: ഫു​ട്‌​ബോ​ള്‍ മ​ത്സ​രം കാ​ണാ​ന്‍ പു​രു​ഷ​വേ​ഷം ധ​രി​ച്ച് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​റി​ഞ്ഞ് ജീ​വ​നൊ​ടു​ക്കി​യ സ​ഹ​ര്‍ ഖൊ​ദാ​യാ​രി ചോ​ദ്യം ചെ​യ്യ​ലി​ൽ തെ​റ്റു സ​മ്മ​തി​ച്ചി​രു​ന്ന​താ​യി ഇ​റാ​ൻ അ​ധി​കൃ​ത​ർ. ആ​റു മാ​സം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ന്ന വാ​ർ​ത്ത​ക​ൾ ഇ​റാ​ൻ നി​ഷേ​ധി​ച്ചു. വി​ചാ​ര​ണ തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ശി​ക്ഷ വി​ധി​ച്ചി​രു​ന്നി​ല്ലെ​ന്നും പെ​ൺ​കു​ട്ടി​യെ അ​റി​യി​ച്ചി​രു​ന്ന​താ​യി ജു​ഡീ​ഷ്യ​റി വ​ക്താ​വ് ഗോ​ലം​ഹൊ​സീ​ൻ ഇ​സ്മൈ​ലി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് കോ​ട​തി​വ​ള​പ്പി​ല്‍ വ​ച്ച് തീ​കൊ​ളു​ത്തി​യ സ​ഹ​ര്‍ ടെ​ഹ്‌​റാ​നി​ലെ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. വി​ല​ക്കു ലം​ഘി​ച്ചു സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​ച്ച കേ​സി​ൽ വി​ധി വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ആ​റു മാ​സം ത​ട​വു കി​ട്ടു​മെ​ന്ന് ആ​രോ പ​റ​ഞ്ഞ​തു കേ​ട്ടാ​യി​രു​ന്നു ആ​ത്മാ​ഹു​തി. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ഒ​രാ​ഴ്ച​യാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് ലോ​കം ബ്ലൂ ​ഗേ​ള്‍ എ​ന്ന ഹാ​ഷ്ടാ​ഗി​ല്‍ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സ​ഹ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. ത​ന്‍റെ പ്രി​യ​പ്പെ​ട്ട ടീ​മാ​യ ടെ​ഹ്‌​റാ​നി​ലെ എ​സ്‌​തെ​ക്ക​ലി​ന്‍റെ മ​ത്സ​രം കാ​ണാ​ൻ സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് നീ​ല ജാ​ക്ക​റ്റ് ധ​രി​ച്ച് ആ​ണ്‍​വേ​ഷ​ത്തി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. അ​റ​സ്റ്റി​ലാ​യ​തി​നെ തു​ട​ർ​ന്ന് മൂന്നു ദി​വ​സം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി ​വ​ന്നി​രു​ന്നു.

സ​ഹ​റി​ന്‍റെ മ​ര​ണം ഇ​റാ​നി​ലും പു​റ​ത്തും വ​ലി​യ പ്രതിഷേധത്തിന് വ​ഴി​വ​ച്ചു. നീ​ല പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ഇ​റാ​നി​ലെ സ്ത്രീ​സ​മ​ത്വ​ത്തി​നു വേ​ണ്ടി മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഫി​ഫ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​റാ​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

1981 മു​ത​ല്‍ ഇ​റാ​നി​ല്‍ സ്ത്രീ​ക​ള്‍​ക്ക് ഫു​ട്‌​ബോ​ള്‍ സ്‌​റ്റേ​ഡി​യ​ങ്ങ​ളി​ല്‍ വി​ല​ക്കു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ലോ​ക​ക​പ്പി​ന്‍റെ സ​മ​യ​ത്താ​ണ് ഈ ​വി​ല​ക്ക് താ​ത്കാ​ലി​ക​മാ​യി നീ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.