ഡ്രോ​ൺ ആ​ക്ര​മ​ണം: സൗ​ദി ര​ണ്ട് എ​ണ്ണ​യു​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു
Sunday, September 15, 2019 8:03 AM IST
റി​യാ​ദ്: സൗ​ദി സ​ർ​ക്കാ​രി​ന്‍റെ അ​രാം​കോ എ​ണ്ണ ക​ന്പ​നി​യു​ടെ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് എ​ണ്ണ​യു​ത്പാ​ദ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്.

യെ​മ​നി​ലെ ഹൗ​തി വി​മ​ത​രാ​ണ് എ​ണ്ണ​യു​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ അ​ബ്ക്വാ​യ്ഖി​ലു​ള്ള എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലും ഖു​റെ​യ്സി​ലെ എ​ണ്ണ​പ്പാ​ട​ത്തു​മാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​രാം​കോ​യു​ടെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ശു​ദ്ധീ​ക​ര​ണ കേ​ന്ദ്ര​മാ​ണ് അ​ബ്ക്വാ​യ്ഖി​ലേ​ത്. ഖു​റെ​യ്സി​ലേ​ത് സൗ​ദി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ എ​ണ്ണ​പ്പാ​ട​മാ​ണ്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി സൗ​ദി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്ന് സൗ​ദി പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ സൗ​ദി​യി​ൽ ത​ന്നെ​യു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് ഹൗ​തി സൈ​നി​ക വ​ക്താ​വ് യ​ഹ്യ സ​റീ​യ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

2015 മു​ത​ൽ യെ​മ​നി​ൽ സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി സേ​ന​യും ഹൗ​തി​ക​ളും ത​മ്മി​ൽ പോ​രാ​ട്ട​ത്തി​ലാ​ണ്. അ​ടു​ത്തി​ടെ ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഹൗ​തി​ക​ൾ സൗ​ദി​യെ ല​ക്ഷ്യ​മി​ട്ട് പ​ല​വ​ട്ടം മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.