തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി തി​രി​ച്ചെ​ത്തി; വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം
Sunday, September 15, 2019 9:49 AM IST
കൊ​ച്ചി: യു​എ​ഇ​യി​ല്‍ ചെ​ക്ക് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി കേ​ര​ള​ത്തി​ലെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം വ​ന്നി​റ​ങ്ങി​യ​ത്. കേ​സി​ല്‍ നി​ന്ന് മോ​ചി​ത​നാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തു​ഷാ​റി​ന് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കാ​ന്‍ സാ​ധി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബി​ഡി​ജെ​എ​സ് പ്ര​വ​ർ​ത്ത​ക​ർ വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ഷാ​റി​നെ​തി​രാ​യ ചെ​ക്ക് കേ​സ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് അ​ജ്മാ​ൻ കോ​ട​തി ത​ള്ളി​യ​ത്. പ​രാ​തി​ക്കാ​ര​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി നാ​സി​ൽ അ​ബ്ദു​ള്ള ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ൾ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ഇ​തോ​ടെ ജാ​മ്യ​ത്തി​നാ​യി കോ​ട​തി ക​ണ്ടു​കെ​ട്ടി​യ പാ​സ്പോ​ർ​ട്ട് തു​ഷാ​റി​ന് തി​രി​ച്ചു​ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം, ത​നി​ക്കെ​തി​രെ ചെ​ക്ക് കേ​സ് ന​ൽ​കി​യ നാ​സി​ലി​നെ​തി​രേ ക്രി​മി​ന​ൽ കേ​സ് ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് തു​ഷാ​ർ. ഗൂ​ഢാ​ലോ​ച​ന, കൃ​ത്രി​മ​രേ​ഖ ച​മ​യ്ക്ക​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ചാ​കും പ​രാ​തി ന​ൽ​കു​ക. ആ​രാ​ണ് നാ​സി​ലി​ന് ചെ​ക്ക് കൊ​ടു​ത്ത​തെ​ന്ന് മ​ന​സി​ലാ​യെ​ന്നും പ​രാ​തി കൊ​ടു​ക്കു​ന്ന​തി​നാ​ൽ പേ​ര് പ​റ​യു​ന്നി​ല്ലെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.