ആ​രും എ​ങ്ങോ​ട്ടും പോ​കി​ല്ല; എം​എ​ൽ​എ​മാ​രു​ടെ രാ​ജി വാ​ർ​ത്ത ത​ള്ളി ദേ​വ​ഗൗ​ഡ
Sunday, September 15, 2019 10:48 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ജെ​ഡി​എ​സി​ന്‍റെ 20 എം​എ​ൽ​എ​മാ​ർ രാ​ജി​ക്ക് ത​യാ​റാ​ണെ​ന്ന അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട പാ​ർ​ട്ടി എം​എ​ൽ​എ നാ​രാ​യ​ണ ഗൗ​ഡ​യു​ടെ അ​വ​കാ​ശ​വാ​ദം ത​ള്ളി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. ആ​രും എ​വി​ടെ​യും പോ​കി​ല്ലെ​ന്ന് ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​ൻ ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു.

ആ​രും എ​ങ്ങോ​ട്ടും ഓ​ടി​പ്പോ​വി​ല്ല. അ​ദ്ദേ​ഹം എ​ന്താ​ണ് പ​റ​ഞ്ഞ​ത്? വ​ള​രെ മോ​ശ​മാ​യാ​ണ് അ​യാ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്നും ദേ​വ​ഗൗ​ഡ കൂ​ട്ടി​ച്ചേ​ർ​ത്തു. എം​എ​ൽ​എ​മാ​രാ​യ ജി.​ടി ദേ​വ ഗൗ​ഡ‍​യും എ​സ്ആ​ർ മ​ഹേ​ഷും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് സ​മ്മ​തി​ച്ച ദേ​വ​ഗൗ​ഡ എ​ന്നാ​ൽ അ​വ​ർ പാ​ർ​ട്ടി​വി​ടു​മെ​ന്ന് സൂ​ചി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞു.

ജെ​ഡി​എ​സി​ന്‍റെ 20 എം​എ​ൽ​എ​മാ​ർ രാ​ജി​ക്ക് ത​യാ​റാ​ണെ​ന്നാ​യി​രു​ന്നു നാ​രാ​യ​ണ ഗൗ​ഡ​യു​ടെ ആ​രോ​പ​ണം. സ​ഖ്യ​സ​ർ​ക്കാ​റി​ന്‍റെ വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യ വി​മ​ത നീ​ക്കം ന​ട​ത്തി രാ​ജി ന​ൽ​കി​യ എം​എ​ൽ​എ​മാ​രി​ൽ ഒ​രാ​ളാ​ണ് നാ​രാ​യ​ണ ഗൗ​ഡ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ കു​ടും​ബ​ത്തേ​യും നാ​രാ​യ​ണ ഗൗ​ഡ വി​മ​ർ​ശി​ച്ചു.

അ​ഞ്ചു​വ​ർ​ഷ​മാ​യി ദേ​വ​ഗൗ​ഡ​യും കു​ടും​ബ​വും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണ്. സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ ക്ഷേ​മം മാ​ത്ര​മാ​ണ് ദേ​വ​ഗൗ​ഡ നോ​ക്കു​ന്ന​ത്. ഗൗ ​ഡ​യും കു​ടും​ബ​വും രാ​ജ്യ​ത്തി​ന് ഒ​രു സം​ഭാ​വ​ന​യും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത ദേ​വ​ഗൗ​ഡ​യ്ക്കു അ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ ല​ജ്ജ​യി​ല്ലേ​യെ​ന്നും നാ​രാ​യ​ണ ഗൗ​ഡ ചോ​ദി​ച്ചു.

കു​മാ​ര​സ്വാ​മി​യു​ടെ ഇ​ട​പെ​ട​ലാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​വി​ലെ സ്ഥി​തി​ക്ക് പി​ന്നി​ൽ. ഒ​രു മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം ത​ങ്ങ​ളെ ഓ​ഫീ​സി​നു​ള്ളി​ൽ പ്ര​വേ​ശി ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും നാ​രാ​യ​ണ ഗൗ​ഡ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.