കേ​സി​ല്‍ കു​ടു​ക്കി​യ​ത് സി​പി​എം അ​ല്ല; പി​ള്ള​യെ ത​ള്ളി തു​ഷാ​ര്‍
Sunday, September 15, 2019 11:36 AM IST
കൊ​ച്ചി: ചെ​ക്ക് കേ​സി​ല്‍ കു​ടു​ക്കി​യ​ത് സി​പി​എം അ​ല്ലെ​ന്ന് ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ ആ​രോ​പ​ണം ത​ള്ളി​യാ​ണ് തു​ഷാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ത​നി​ക്കെ​തി​രാ​യ കേ​സി​ന് പി​ന്നി​ല്‍ സി​പി​എം അ​ല്ല. കേ​സ് കൊ​ടു​ത്ത നാ​സി​ലി​ന് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് അ​റി​യാ​മെ​ന്നും തു​ഷാ​ര്‍ പ​റ​ഞ്ഞു.

അ​ജ്മാ​ന്‍ കോ​ട​തി ചെ​ക്ക് കേ​സ് ത​ള്ളി​യ​തി​നെ തു​ര്‍​ന്ന് നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ തു​ഷാ​ർ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ക​ക്ഷി രാ​ഷ്ട്രീ​യം മ​റ​ന്ന് ത​ന്നെ സ​ഹാ​യി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. നാ​സി​ല്‍ ജ​യി​ലി​ല്‍ പോ​ക​ണം എ​ന്ന് ആ​ഗ്ര​ഹ​മി​ല്ല.

നാ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണം. അ​ല്ലെ​ങ്കി​ല്‍ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കും. കേ​സ് കൊ​ടു​ക്കാ​നു​ള്ള തെ​ളി​വു​ക​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്നും തു​ഷാ​ര്‍ പ​റ​ഞ്ഞു. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ​ക്ക് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മെ​ന്നും തു​ഷാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.