ഫ്ളാ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല; കൈ​യൊ​ഴി​ഞ്ഞ് നി​ർ​മാ​താ​ക്ക​ൾ
Sunday, September 15, 2019 12:17 PM IST
കൊ​ച്ചി: മ​ര​ട് ഫ്ളാ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ഇ​നി ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ൾ. മ​ര​ട് ന​ഗ​ര​സ​ഭ​യ്ക്ക് ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ മ​റു​പ​ടി ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫ്ളാ​റ്റു​ക​ൾ നി​യ​മാ​നു​സൃ​ത്യം ഉ​ട​മ​ക​ൾ​ക്ക് വി​റ്റ​താ​ണെ​ന്നും പ​ദ്ധ​തി​യു​മാ​യി ഇ​പ്പോ​ൾ ത​ങ്ങ​ൾ​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​വി​ൽ ഉ​ട​മ​ക​ൾ ത​ന്നെ​യാ​ണ് ഫ്ളാ​റ്റി​ന്‍റെ നി​കു​തി അ​ട​യ്ക്കു​ന്ന​ത്. അ​തി​നാ​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം ത​ങ്ങ​ൾ​ക്ക​ല്ലെ​ന്നും നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു. അ​തേ​സ​മ​യം, ഫ്ളാ​റ്റ് ഒ​ഴി​ഞ്ഞു​പോ​കു​ന്ന​തി​നു താ​മ​സ​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. എ​ന്നാ​ൽ താ​മ​സ​ക്കാ​രെ ആ​ര് ഒ​ഴി​പ്പി​ക്കു​മെ​ന്ന​തി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്ന് യാ​തൊ​രു അ​റി​യി​പ്പും ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.

വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ഗ​​​ര​​​സ​​​ഭ​​​യും സ​​​ർ​​​ക്കാ​​​രും സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഉ​​​റ്റു​​​നോ​​​ക്കു​​​ക​​​യാ​​​ണ് ഫ്ളാ​​​റ്റ് നി​​​വാ​​​സി​​​ക​​​ൾ. സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ൾ ഫ്ളാ​​​റ്റ് നി​​​വാ​​​സി​​​ക​​​ൾ ശ​​ക്ത​​​മാ​​​ക്കി​​യി​​ട്ടു​​ണ്ട്. തീ​​​​​ര​​​​​ദേ​​​​​ശ പ​​​​​രി​​​​​പാ​​​​​ല​​​​​ന നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ ലം​​​​​ഘി​​​​​ച്ചു നി​​​​​ർ​​​​​മി​​​​​ച്ച നാ​​ലു ഫ്ളാ​​റ്റു​​ക​​ൾ ഈ ​​​​​മാ​​​​​സം 20നു ​​​​​മു​​​​​ന്പ് പൊ​​​​​ളി​​​​​ച്ചു​​​​​നീ​​​​​ക്കി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ ആ​​​​​റി​​​​​നാ​​​​​ണ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി അ​​​​​ന്ത്യ​​​​​ശാ​​​​​സ​​​​​നം ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.