മ​ര​ട് ഫ്ലാ​റ്റ്: സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു
Sunday, September 15, 2019 1:01 PM IST
കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റ് പൊ​ളി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. ചൊ​വ്വാ​ഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ക്കു​ക. മ​ര​ട് ഫ്ലാ​റ്റ് പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, സെ​പ്റ്റം​ബ​ര്‍ 20ന​കം മ​ര​ടി​ലെ അ​ഞ്ച് ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം.

അ​തേ​സ​മ​യം, ഫ്ളാ​റ്റ് ഒ​ഴി​ഞ്ഞു​പോ​കു​ന്ന​തി​നു താ​മ​സ​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. എ​ന്നാ​ൽ താ​മ​സ​ക്കാ​രെ ആ​ര് ഒ​ഴി​പ്പി​ക്കു​മെ​ന്ന​തി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്ന് യാ​തൊ​രു അ​റി​യി​പ്പും ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യും സ​ർ​ക്കാ​രും സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ ഉ​റ്റു​നോ​ക്കു​ക​യാ​ണ് ഫ്ളാ​റ്റ് നി​വാ​സി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.