മൊ​ബൈ​ൽ മാ​നി​യ; ഫോ​ണു​ക​ൾ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു​പൊ​ട്ടി​ച്ച് പ്രി​ൻ​സി​പ്പ​ൽ
Sunday, September 15, 2019 12:47 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു​പൊ​ട്ടി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ വൈ​റ​ലാ​കു​ന്നു. സി​ർ​സി​യി​ലെ ശാ​ന്തി​ന​ഗ​ർ എം​ഇ​എ​സ് ചൈ​ത​ന്യ പി​യു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ആ​ർ.​എം ഭ​ട്ട് ആ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫോ​ണു​ക​ൾ ത​ല്ലി​പ്പൊ​ട്ടി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യ​ത്. കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ​യാ​ണ് പ്രി​ൻ​സി​പ്പ​ൽ ക​ടും​കൈ​യ്ക്ക് മു​തി​ർ​ന്ന​ത്.

ചൈ​ത​ന്യ പി​യു കോ​ള​ജി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ധി​കൃ​ത​രു​ടെ അ​പേ​ക്ഷ ചെ​വി​ക്കൊ​ള്ളാ​തെ നി​ർ​ബാ​ധം മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്താ​ൽ ന​ശി​പ്പി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക്ലാ​സ് ന​ട​ക്കു​ന്ന​തി​നി​ട​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്രി​ൻ​സി​പ്പ​ൽ നേ​രി​ട്ടി​റ​ങ്ങി.

വ്യാ​ഴാ​ഴ്ച ന​ട​ന്ന മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ‌ 16 മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തോ​ടെ കോ​ള​ജ് ഹാ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​ച്ചേ​രാ​ൻ പ്രി​ൻ​സി​പ്പ​ൽ നി​ർ​ദേ​ശം ന​ൽ​കി. ഇ​വി​ടെ​വ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ന്നി​ൽ പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ്രി​ൻ​സി​പ്പ​ൽ ഭ​ട്ട് ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു​പൊ​ട്ടി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ അധ്യാപകരിൽ ഒരാ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ എ​ത്തി​ച്ച​തോ​ടെ ഭ​ട്ട് വൈ​റ​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.